മമ്മൂട്ടി പടം സംവിധാനം ചെയ്യില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

‘നൻപകൽ നേരത്ത് മയക്കം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ കഥയും ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ബാനർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘മമ്മൂട്ടി കമ്പനി’ എന്നാണ് പുതിയ നിർമ്മാണ കമ്പനിയുടെ പേര്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിർമ്മാണം.തമിഴ്നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ പഴനിയാണ്. നാൽപത് ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്. അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം. മലയാളത്തിലെ നവനിരയിൽ ഏറെ പരീക്ഷണാത്മകതയും തനത് ശൈലിയും പുലർത്തുന്ന സംവിധായകനൊപ്പം ആദ്യമായി മമ്മൂട്ടി എത്തുന്നു എന്നത് പ്രോജക്റ്റിനെക്കുറിച്ച് ഏറെ പ്രതീക്ഷയുണർത്തുന്നതാണ്. ഇനിയും തിയറ്ററുകളിലെത്താനുള്ള ചുരുളിക്ക് ശേഷം ലിജോ ഒരുക്കുന്ന ചിത്രമാണിത്.

മമ്മൂട്ടിയും ലിജോയും ഒന്നിക്കുന്ന രണ്ട് പ്രോജക്റ്റുകൾ വരാനിരിക്കുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. ഇനിയൊരു ചിത്രം എംടിയുടെ കഥകളെ ആസ്‍പദമാക്കി നെറ്റ്‍ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജിയിലെ ലഘുചിത്രമാണ്. എംടിയുടെ ‘കടുഗണ്ണാവ ഒരു യാത്ര’ എന്ന കഥയാണ് മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ലിജോ ചെയ്യാനിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ ചിത്രം ലിജോ ജോസ് ചെയ്യുന്നില്ല എന്ന വാർത്താൽ ആണ് വരുന്നത് .നൻപകൽ നേരത്ത് മയക്കം എന്നാൽ സിനിമയുടെ തിരക്കിൽ അയക്കണം ആണ് ഈ സിനിമ ഒഴിവാക്കിയത് എന്നാണ് പറയുന്നത് എന്നാൽ പകരം രഞ്ജിത്ത് ആണ് ‘കടുഗണ്ണാവ എന്ന ചിത്രം സംവിധാനം ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,