Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

നാടോടിക്കാറ്റിന് നാലാം ഭാഗംഅച്ഛനെഴുതിയിട്ടുണ്ട് ! വിനീത് ശ്രീനിവാസൻ

ഒരുപാട് വർഷങ്ങൾക്ക് ശേഷം മോഹൻലാലും, ശ്രീനിവാസനും ഒന്നിച്ച് ഒരു വേദിയിൽ എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മലയാള സിനിമ പ്രേക്ഷകർ ഒന്നടകം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇത് നാടോടിക്കാറ്റിന്റെ നാലാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ, നാടോടിക്കാറ്റിന്റെ നാലാം ഭാഗം അച്ഛൻ എഴുതിയിട്ടുണ്ട് എന്ന് വിനീത് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ദാസനും വിജയനും ഒന്നിച്ച് ഒരു സിനിമയിൽ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. മോഹൻലാൽ, ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ എന്നും വിസമയം തന്നെയാണ്.

നാടോടിക്കാറ്റ് എന്ന എവർഗ്രീൻ ചിത്രത്തിന്റെ അടുത്ത ഭാഗം കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് ആകാംഷ ഉണർത്തുന്ന വാർത്തകളാണ് വിനീത് അറിയിച്ചത്. വര്ഷം ഏത് തന്നെ ആയാലും ദാസനെയും വിജയനെയും മറക്കാൻ ഒരു മലയാളിക്കും കഴിയില്ല. മൂന്ന് ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രങ്ങളിലും ദാസനും വിജയനും ഒരുമിച്ച് എത്തിയിരുന്നു.

ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ശ്രീനിവാസൻ ഒരു ചെറിയ ഇടവേളക്ക് ശേഷം എത്തിയ പൊതു വേദിയായിരുന്നു മഴവിൽ എന്റെർറ്റൈന്മെന്റ്സ് അവാർഡ്. ശ്രീനിവാസനെ വേദിയിലേക്ക് ക്ഷണിച്ച് ചുംബിച്ച രംഗങ്ങൾ ഓരോ മലയാളികളുടെയും മനസ്സിൽ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് ഉണ്ടാക്കിയത്. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയായത്..

Comments are closed.