ടിനു പാപ്പച്ചന്റെ ആക്ഷൻ ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറി പകരം ?

ബോക്സ് ഓഫ്‌സ് മികച്ച കളക്ഷൻ റെക്കോർഡുകൾ നേടിയെടുത്ത സിനിമകൾ നിർമിച്ച സംവിധായകനാണ് ടിനു പാപ്പച്ചൻ. ആക്ഷൻ രംഗങ്ങൾ ഇഷ്ടപെടുന്ന മലയാളി പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ എന്ന സ്ഥാനവും ടിനു പാപ്പച്ചന് ലഭിച്ചു. മോഹൻലാലിനെ നായകനാക്കി ടിനു പാപ്പച്ചൻ സിനിമ വരുന്നു എന്ന വാർത്തകൾ മലയാള സിനിമ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷകളോടെ ചർച്ചയാക്കിയ ഒന്നായിരുന്നു.

ഒഫീഷ്യൽ അപ്ഡേറ്റുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല എങ്കിലും ഒരുപാട് പ്രതീക്ഷകളോടെ മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ആന്റണിയും, അർജുൻ അശോകനും മോഹന്ലാലിനോടൊപ്പം ചിത്രത്തിൽ എത്തുന്നു എന്ന വാർത്തകളും സോഷ്യൽ മീഡിയ പരക്കെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ചിത്രത്തിൽ നിന്നും മോഹൻലാൽ പിന്മാറിയിരിക്കുന്നു എന്നാണ് പറയുന്നത്.

മോഹന്ലാലില്ന് പകരം പ്രിത്വിരാജാണ് ആ റോൾ ചെയ്യുന്നത് എന്നും വാർത്തകൾ വരുന്നു. എന്നാൽ കൃത്യമായി ഇത് സ്ഥിതീകരിക്കാൻ കഴിയില്ല എന്നും എടുത്തുപറയേണ്ടതുണ്ട്. പൂർണമായും മോഹൻലാലിനെ നായകനാക്കി ചെയ്യണം എന്ന ആഗ്രഹത്തോടെ തയ്യാറാക്കിയതാണ് തിരക്കഥ.

എന്നാൽ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് മോഹൻലാലിനെ ചിത്രത്തിൽ സഹകരിക്കാൻ സാധ്യമല്ലാതാവുകയായിരുന്നു. ഈ അവസരത്തിലാണ് മോഹൻലാലിനെ പകരം പ്രിത്വിരാജിനെ നായകനാക്കി ചിത്രം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചത്. സ്വാതന്ദ്രം അർദ്ധരാത്രിയിൽ എന്ന തന്റെ ആദ്യ ചിത്രം തന്നെ വലിയ ഹിറ്റായി മാറിയ സംവിധായകനാണ് ടിനു പാപ്പച്ചന്.