Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഹരികൃഷ്ണൻസ് 2 സിനിമ വരുന്നു ! ബോക്സ് ഓഫീസിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും!

മമ്മൂട്ടി,മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ഹിറ്റ് ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. ഇരുവരുടെയും ആരാധകർക്ക് വേണ്ടി രണ്ട് ക്ലൈമാക്സ് വരെ നിർമിക്കേണ്ടിവന്നു. എന്നാൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയാൽ ഇന്നുവരെ ഉള്ള എല്ലാ സിനിമകളുടെയും ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ ഇതിനെ ബേധികാൻ സാധിക്കും..25 വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗം എത്തുന്നു എന്ന സൂചനയാണ് ഇന്ന് മലയാള സിനിമ ഇൻഡസ്ട്രിയെ തെന്നെ ഞെട്ടിച്ചിരിക്കുന്ന വാർത്ത.

ഇരുവരും പ്രധാന വേഷങ്ങളിൽ അവസാനമായി ഒന്നിച്ച് എത്തിയ ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം, 1998 ൽ ഇറങ്ങിയ ഹരികൃഷ്ണൻസ് ന്റെ രണ്ടാംഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ ഫാസിൽ. നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ച ഫാസിൽ, തന്റെ അവസാന ചിത്രമായിട്ടായിരിക്കും ഹരികൃഷ്ണൻസ് 2 ഒരുകുന്നത്. 2011 ൽ പുറത്തിറങ്ങിയ ലിവിങ് ടുഗതർ എന്ന ചിത്രമായിരുന്നു ഫാസിൽ അവസാനമായി സംവിധാനം ചെയ്താ ചിത്രം.

ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ആരോഗ്യ പ്രേശ്നങ്ങൾ മൂലം സിനിമയിൽ നിന്ന് ഇടവേളയെടുത്ത ഫാസിൽ വിരമിക്കൽ ചിത്രം എന്ന നിലയിൽ ആയിരിക്കും ഹരികൃഷ്ണൻസ് 2 ഒരുക്കുന്നത്. ഫഹദ് ഫാസിൽ നായകനായി എത്തിയ മലയൻകുഞ്ഞ് എന്ന ചിത്രം നിർമിച്ചത് ഫാസിൽ ആയിരുന്നു.

Comments are closed.