ശ്വാസംവിടാനാകാതെ ടോവിനോ, കോഴിക്കോട് ടോവിനോയെ കാണാൻ എത്തിയത് ജനലക്ഷങ്ങൾ..

തല്ലുമാല എന്ന ചിത്രത്തിന്റെ പ്രൊമോഷനായി കോഴിക്കോട് എത്തുന്നു എന്ന വാർത്ത കേട്ട ടോവിനോ ആരാധകർ. ഹൈ ലൈറ്റ് മാൾ നിറയെ ജന ലക്ഷങ്ങൾ. തല്ലുമാല ടീമിനെ പ്രരുപാടി അവതരിപ്പിക്കാൻ സാധിച്ചില്ല. മോഹൻലാൽ, മമ്മൂട്ടി എന്നിവർ വരുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ ആരാധകരേക്കാൾ എത്രയോ മടങ് ആരാധകരാണ് ഇന്നലെ ടോവിനോയെ കാണാൻ എത്തിയത്.

ടോവിനോ, കല്യാണി എന്നിവർ ഒന്നിച്ച് എത്തുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിരവധി പ്രമുഖ താര നിര തന്നെ ഉണ്ട്. ഷൈൻ ടോം ചാക്കോ, ലുക്മാൻ എന്നിങ്ങനെ നിരവധിപേർ അണി നിറക്കുന്ന ചിത്രം റിലീസിനായി എത്തുന്നത് ഓഗസ്റ്റ് 12 നാണ്. ചിത്രത്തിൽ ട്രെയ്ലറും, ഗാനങ്ങളും ഇതിനോടകം ലക്ഷ കണക്കിന് ആളുകളാണ് യൂട്യൂബിൽ കണ്ടിട്ടുള്ളത്.

കോഴിക്കോട് എത്തിയ ആരാധകർ തിയേറ്ററുകളിലേക്ക് എത്തിയാൽ മികച്ച വിജയം തന്നെ ചിത്രത്തിന് നേടിയെടുക്കാൻ സാധിക്കും. മണവാളൻ ഫസിയായി ടോവിനോയും, വ്ലോഗർ ബീബാത്തുവായി കല്യാണി പ്രിയദർശനും എത്തുമ്പോൾ, മലയാളി സിനിമ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്. മികച്ച പ്രതികരണം ചിത്രത്തിന് ലഭിക്കും എന്ന് പ്രതീക്ഷിക്കാം. മമ്മൂട്ടിയും, മോഹൻലാലും കഴിഞ്ഞാൽ ഇനി ടോവിനോയാണ്..