അൽഫോൺസ് പുത്രൻ‌ ചിത്രം ഗോൾഡ് പുതിയ അപ്ഡേറ്റ് ഈ ഓണത്തിന് റിലീസ് ചെയ്യും

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ അൽഫോൺസ് പുത്രൻ‌ ചിത്രമാണ് ​ഗോൾഡ്. പൃഥ്വിരാജിന്റെ നായികയായി നയൻതാര എത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടും ആകാംക്ഷയോടെയുമാണ് പ്രേക്ഷകർ നോക്കി കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്. ഈ വർഷം ഓണം റിലീസ് ആയി ​ഗോൾഡ് പ്രേക്ഷകന് മുന്നിൽ എത്തുമെന്നാണ് അൽഫോൺസ് പുത്രൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ​’ഈ ഓണത്തിന് സ്വർണം ഉരുകുകയാണ്​’, എന്ന് കുറിച്ച് കൊണ്ടാണ് അൽഫോൺസ് റിലീസ് വിവരം അറിയിച്ചത്.

എന്നാൽ തിയതിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പങ്കുവച്ചിട്ടിട്ടില്ല. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന ഒരു അൽഫോൺസ് പുത്രൻ ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ​ഗോൽഡിനായി കാത്തിരിക്കുന്നുവെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. നടൻ പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ‘ഗോൾഡ്’ നിർമ്മിക്കുന്നത്. എന്നാൽ മമ്മൂട്ടി ചിത്രം റോഷാക് ഓണം റിലീസ് ആയി ആണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് എന്നാൽ ഓണം റിലീസ് മറ്റും എന്നാണ് അറിയാൻ കഴിഞ്ഞത് ,
എന്നാൽ ഗോൾഡ് എന്ന ചിത്രത്തിൽ വലിയ ഒരു താരനിര തന്നെ ആണ് ഒരുങ്ങുന്നത് ചിത്രത്തിന്റെ റ്റീസർ വളരെ അതികം സ്രെദ്ധനേടിയതു ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,