സീതാരാമത്തിന് കടുത്ത ഡീഗ്രേഡിങ്ങ്ചിത്രത്തിന് റേറ്റിംഗ് കുറഞ്ഞു ,

റിലീസ് ദിവസം മുതൽ തന്നെ മികച്ച അഭിപ്രായങ്ങൾ മാത്രം ആണ് ദുൽഖർ ചിത്രം ആയ സീത രാമം എന്ന ചിത്രത്തിന് ലഭിച്ചത് , അതുപോലെ തന്നെ മികച്ച ഒരു കളക്ഷനും ആണ് ചിത്രം സ്വന്തം ആക്കിയത് , എന്നാൽ ഈ ചിത്രത്തിന് imdb റേറ്റിംഗ് 9 . 8 ആയിരുന്നു എന്നാൽ പിന്നീട് ദിവസങ്ങൾ കഴിയുമ്പോ ചിത്രത്തിന് റേറ്റിംഗ് കുറഞ്ഞു വരുകയാണ് , എന്നാൽ ചിത്രം റിലീസ് ചെയ്തു 6 ദിവസം കഴിയുമ്പോൾ imdb യിൽ 7 . 5 ആയി മാറി റേറ്റിംഗ് , എന്നാൽ ഇതിനു പിന്നിൽ വലിയ ഒരു ഡിഗ്രേഡിങ് തന്നെ ആണ് നടന്നിരിക്കുന്നത് , മഹാനടിക്ക് ശേഷം ദുൽഖർ സൽമാന്റെ തെലുങ്കിലെ രണ്ടാമത്തെ ചിത്രമാണ് സീതാ രാമം. പ്രഭാസ് സീതാരാമനെ പ്രൊമോട്ട് ചെയ്യുകയും ചിത്രത്തിന് വിജയാശംസകൾ നേരുകയും ചെയ്തു.
റിലീസിന് മുമ്പേ തന്നെ 20 കോടിയോളം സ്വന്തമാക്കിയ ചിത്രം തെലുങ്ക് കൂടാതെ തമിഴ്,

മലയാളം ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. മനോഹരമായ പാട്ടുകളും ദൃശ്യങ്ങളും പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയിരിക്കുകയാണ്. വേൾഡ് വൈഡ് റിലീസായ ചിത്രത്തിന് യു എസിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മനോഹരമായ ഒരു പ്രണയകാവ്യമാണ് സീതാരാമം. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ ആണ് സീത എന്ന കഥാപാത്രമായി എത്തുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ എത്തുന്നത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരും ചിത്രത്തിലുണ്ട്.