പുതിയചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ ലാലേട്ടനെ കാണാന്‍ പോകണം പിന്നെ സംഭവിച്ചത്

ജനഗാനമനയുടെ വിജയാഘോഷം കൊച്ചിയിൽ വമ്പൻ രീതിയിൽ ആണ് നടന്നത് , കുഞ്ചാക്കോബോബനും ടോവിനോ തോമസും പൃഥ്വിരാജിനും ഒപ്പം ചിത്രത്തിലെ മാറ്റ് അണിയറപ്രവർത്തകരും പരുപാടിയിൽ പങ്കെടുത്തിരുന്നു ചടങ്ങിൽ നിന്ന് വേഗത്തിൽ മടങ്ങുകയാണെന്നും മോഹൻലാലിനെ കാണാൻ പോകണം എന്നും പൃഥിരാജ് പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘ഞാൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാൻ ലാലേട്ടനെ കാണാൻ പോകേണ്ടത് കൊണ്ട് എനിക്ക് ഈ ചടങ്ങിൽ നിന്ന് നേരത്തെ ഇറങ്ങണം, ലാലേട്ടൻ കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഇന്ത്യക്ക് പുറത്ത് പോയാൽ പിന്നെ പത്ത് അറുപത് ദിവസങ്ങൾക്ക് ശേഷം മാത്രമേ വരുകയുള്ളൂ. അതിന് മുമ്പ് എനിക്ക് ലാലേട്ടനെ കാണണം,’ പൃഥി പറയുന്നു.ജീത്തു ജോസ്ഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിങ്ങിനായി അടുത്ത ദിവസങ്ങളിൽ മോഹൻലാൽ യു.കെയിലേക്ക് പോകും. ആ കാര്യമാണ് പൃഥി എടുത്ത് പറഞ്ഞത്.ഇതിനൊപ്പം തന്നെ തല്ലുമാലയിലെ ചില രംഗങ്ങൾ താൻ കണ്ടെന്നും മികച്ച ചിത്രമാകുമെന്നും പൃഥി പറഞ്ഞു. ടൊവിനോ തോമസിനും തല്ലുമാലക്കും പൃഥി ആശംസകളും അറിയിച്ചു.പരിപാടി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പൃഥ്വിയും ടൊവിനോയും കുഞ്ചാക്കോ ബോബനെ കണ്ടും സ്നേഹം പങ്കുവെക്കുകയുണ്ടായി. കുഞ്ചാക്കോയുടെ ഏറ്റവും പുതിയ ചിത്രമായ ന്നാ താൻ കേസ് കൊടിനും ഇരുവരും ആശംസകൾ അറിയിച്ചു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,