വീണ്ടും ദൃശ്യം 3 സോഷ്യൽ മീഡിയയിൽ വൈറൽ കാരണം ഇതാണ്

താരസംഘടന അമ്മയും, മഴവിൽ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2022 ന്റെ പരിശീലനം അവസാനഘട്ടത്തിലേക്ക്. ആവേശ ചുവടുകളുമായി മോഹൻലാലും ക്യാംപിൻറെ ഭാഗമായതോടെ പരിശീലനവും സമൂഹമാധ്യമങ്ങളിൽ വൈറലായി. അതിലെ ഓരോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആണ് , എന്നാൽ ഇപ്പോൾ മോഹൻലാലിനോട് ടോവിനോ തോമസ്സ് ചോദിക്കുന്ന ഒരു കാര്യം ആണ് ഇപ്പോൾ ചർച്ച ചെയ്യുന്നത് മോഹൻലാലിനോട് നേരിട്ട് ചോദിക്കുകയാണ് ടോവിനോ ദൃശ്യം 3 വരുമോ ഏതാണ് ചോദിക്കുന്ന രംഗങ്ങൾ എല്ലാം കോർത്തിണക്കി ആണ് സോഷ്യൽ മീഡിയയിൽ ഓരോ വീഡിയോ വരുന്നത്
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന് മൂന്നാം ഭാഗം വരുമെന്ന് സൂചന.

ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021 ൽ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ച ചെയ്യാൻ ജീത്തു ജോസഫ് തീരുമാനിച്ചതായാണ് വിവരം. മോഹൻലാലുമായി ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് അനൗദ്യോഗിക ചർച്ചകൾ നടന്നിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നല്ലൊരു കഥ കിട്ടിയാൽ ദൃശ്യം മൂന്നാം ഭാഗം ചെയ്യാൻ തയ്യാറാണെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. 2013 ലാണ് ദൃശ്യം ആദ്യ ഭാഗം തിയറ്ററുകളിൽ റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന നേട്ടം ദൃശ്യം കൈവരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചർച്ച ആയിരിക്കുന്നത് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുന്നു എന്നാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,