ചിങ്ങം ഒന്നിന് പ്രഖ്യാപിക്കാൻ പോകുന്നത് ഇങ്ങനെ ആണോ

കഴിഞ്ഞ ദിവസം ആണ് ആന്റണി പെരുമ്പാവൂരിന്റെ ഒരു പോസ്റ്റ് ആണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ മോഹൻലാൽ ആരാധകർ എല്ലാം വലിയ ഒരു ആവേശത്തിൽ ആണ് , എന്നാൽ എല്ലാവരും ചെന്നു നിൽക്കുന്നത് ദൃശ്യം 3 എന്ന സിനിമയിൽ തന്നെ ആണ് , മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന് മൂന്നാം ഭാഗം വരുമെന്ന് സൂചന. ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021 ല്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ച ചെയ്യാന്‍ ജീത്തു ജോസഫ് തീരുമാനിച്ചതായാണ് വിവരം.

മോഹന്‍ലാലുമായി ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാള സിനിമാ മേഖലയെ തന്നെ അതിശയിപ്പിച്ച ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. ആരാധകരെ ആവേശത്തിലാക്കി മോഹൻ ലാലും സംവിധായകൻ ജിത്തു ജോസഫും ഒന്നിച്ചപ്പോൾ വെളളിത്തിരയിൽ കണ്ടത് ആരെയും അതിശയിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളാണ്. ഒന്നാം ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗവും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇതിനിടയിൽ ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്നു എന്ന പ്രചാരണങ്ങളും വ്യാപകമായിരുന്നു. രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്‌സ് ഇതാണോ ചൂണ്ടിക്കാണിക്കുന്നത് എന്ന സംശയം പലരും ഉയർത്തിയിരുന്നു. എന്നാൽ എല്ലാവരും ആവേശത്തിൽ തന്നെ ആയിരുന്നു ,