Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ലാലേട്ടൻ്റെ ആഗസ്റ്റ് 17 ലെ ആ പ്രഖ്യാപനം എന്താണ്

ലാലേട്ടൻ്റെ ആഗസ്റ്റ് 17 ലെ ആ പ്രഖ്യാപനം എന്താണ് എന്നാണ് മോഹൻലാൽ ആരാധകർ ഒരു പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ചിങ്ങം ഒന്നായ ഇന്ന് ഒരു സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. ലൂസിഫറിന്റെയുോ ദൃശ്യം സീരീസിന്റെയോ അടുത്ത ഭാഗമെന്ന തരത്തിൽ ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.എന്നാൽ എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ദൃശ്യം 3 വരുന്നു എന്ന വാർത്തകൾ ആണ് , എന്നാൽ പലരും പലതു ആണ് ചിന്തിച്ചത് എന്നാൽ ഇങ്ങനെ ഒരു പ്രഖ്യാപനം കഴിഞ്ഞ ശേഷം വലിയ ഒരു ചർച്ച തന്നെ ആണ് സോഷ്യൽ മീഡിയയിൽ നടന്നത് എന്നാൽ അതിനു ഒരു അവസാനം ആയിരിക്കുകയാണ് , ഇപ്പോഴിതാ ഇത് സംബന്ധിച്ച് പുതിയ ഒരു അറിയിപ്പുമായി എത്തിയിരിക്കുകയാണ് ലൂസിഫർ ടീം.

മോഹൻലാലും പൃഥ്വിരാജും മുരളി ഗോപിയും ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ഒരു ഫോട്ടോയും യൂട്യൂബ് പ്രിമിയർ ലിങ്കുമാണ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. ഇതോടെ ലൂസിഫർ സിനിമയെ സംബന്ധിച്ചുള്ള പ്രഖ്യാപനമാണെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു.
ലൂസിഫറിന് മൂന്ന് ഭാ​ഗങ്ങൾ ഉണ്ടായിരിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നു. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. സിനിമയുടെ രണ്ടാം ഭാ​ഗത്തിന് സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. വൈകിട്ട് 4 മണിയ്‌ക്കായിരിക്കും സിനിമയെ സംബന്ധിച്ചു വിവരങ്ങൾ ഉണ്ടാവും എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.