അസമിലെ പ്രശസ്തമായ ശാക്തേയ ക്ഷേത്രമായ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ച് മോഹന്‍ലാല്‍

യോനി പ്രതിഷ്ഠയായിട്ടുളള, ആർത്തവം ആഘോഷമായിട്ടുളള ഒരു ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ അത്തരമൊരു ക്ഷേത്രം ഇന്ത്യയിലുണ്ട്. അസമിലെ ഗുവാഹത്തിയിലെ നീലാചൽ കുന്നിൻ മുകളിലുളള കാമാഖ്യ ദേവി ക്ഷേത്രം.പിതാവ് ദക്ഷനിൽ നിന്നുളള അപമാനം താങ്ങാനാകാതെ സതീ ദേവി യാഗാഗ്നിയിൽ ജീവനൊടുക്കി. ദുഖം താങ്ങാനാകാതെ ദേവിയുടെ ശരീരവുമായി അലഞ്ഞ ശിവനെ പിന്തിരിപ്പിക്കാൻ മഹാവിഷ്ണു സതീദേവിയുടെ ശരീരം പല കഷണങ്ങളായി നുറുക്കി ലോകത്തിന്റെ പല ഭാഗത്തേക്കായി വലിച്ചെറിഞ്ഞു. സതിയുടെ യോനീ ഭാഗം വീണ സ്ഥലമാണ് കാമാഖ്യാ ദേവീ ക്ഷേത്രം.

രാജ്യത്തെ താന്ത്രിക ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ കാമാഖ്യ സന്ദർശിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ക്ഷേത്രത്തിൽ ലഭിച്ച സ്വീകരണത്തിന്റെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതിനടിയിൽ ഒരു കുറിപ്പും മോഹൻലാൽ പങ്കുവെച്ചു ഇതിനെ കുറിച്ച് ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ഉണ്ടായിരുന്നത് , അതുപോലെ തന്നെ മോഹൻലാൽ ഈ കുറിപ്പിന് ഒപ്പം പങ്കുവെച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , ഇതുപോലെ ഉള്ള യാത്രകൾ മുൻപും നടത്തിയിരുന്നു മോഹൻലാൽ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,