Latest news and updates

ഒരു സിനിമയിലൂടെ മാത്രം പറയാനാകുന്നതല്ല ലൂസിഫറിന്റെ കഥ

മോഹൻലാലിന്റെ വമ്പൻ ചിത്രത്തിന്റെ രണ്ടാം ഭാഗം ‘എമ്പുരാ’ ന്റെ പുതിയ വിശേഷങ്ങൾ പറഞ്ഞു ആണ് സോഷ്യൽ മീഡിയയിൽ അവർ എത്തിയത് ,പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘എമ്പുരാ’ ന്റെ പുതിയ പ്രഖ്യാപനമെത്തി. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് മോഹൻലാൽ , പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

ഒടിയന്റെ ലൊക്കേഷനിൽ വച്ചാണ് ലൂസിഫർ എന്ന സിനിമയുടെ ഔദ്യോഗിക ചർച്ചകൾ ആദ്യമായി നടന്നത്. അതേപോലുള്ള ‘എമ്പുരാന്റെ’ ആദ്യ ചർച്ചയാണിത്. മോഹൻലാൽ എന്ന താരത്തിന്റെ കോമേഴ്ഷ്യൽ എന്റർടെയ്നറായിരിക്കുമിത്. മറ്റ് അവകാശ വാദങ്ങൾ ഒന്നുമില്ല. ലൂസിഫറിനേക്കാൾ വലിയ രീതിയിലാണ് പുതിയ സിനിമ സ്വപ്നം കാണുന്നത് എന്ന് പൃഥ്വിരാജ് പറഞ്ഞു.

‘എമ്പുരാൻ’ എന്നത് മൂന്ന് ഭാഗങ്ങളുള്ള സീരീസിന്റെ രണ്ടാം ഇൻസ്റ്റാൾമെന്റ് ആണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കി. എമ്പുരാൻ ലൂസിഫറിനേക്കാൾ മുകളിൽ നിൽക്കണം. അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് നിരവധി ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന സിനിമയായിരിക്കുമിത്. എന്നാൽ ഈ ചിത്രം വലിയ ഒരു തരത്തിൽ കാണേണ്ട ഒരു ചിത്രം തന്നെ ആണ് , എന്നും പറയുകയാണ് മൂന്ന് ഭാഗങ്ങൾ ആയി ഉള്ള ഒരു ചിത്രം താനെന്ന ആണ് ,എന്നാൽ ആദ്യ ഭാഗം തന്നെ വലിയ ഒരു ഹിറ്റ് തന്നെ ആണ് , 200 കോടിയിൽ ഏറെ കളക്ഷൻ നേടിയ ഒരു ചിത്രം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.