തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹുമാൻ പ്രണവ് മോഹൻലാലുമായി ഒന്നിക്കുന്നു

ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാല കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അഷറഫ് ഹംസയും മുഹ്സിൻ പരാരിയും ചേർന്നാണ് തല്ലുമാലയുടെ രചന നിർവ്വഹിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്. ലുക്ക്മാൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിൻ, അസീം ജമാൽ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങൾ.
തിയേറ്ററുകളിൽ എത്തിയ ചിത്രം എല്ലാ തിയേറ്ററുകളിലും തന്നെ ഹൗസ് ഫുൾ ആയിട്ടാണ് പ്രദർശനം തുടരുന്നത്. ആദ്യ ദിനത്തിൽ റെക്കോർഡ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് മാത്രം 3.55 കോടി രൂപ കളക്ഷൻ കിട്ടിയെന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന.

ഖാലിദ് റഹ്മാൻ ഒരുക്കിയ സിനിമകളിൽ ഏറ്റവും വലിയ ഒരു വിജയം തന്നെ ആണ് തല്ലുമാല എന്ന സിനിമ , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ച തന്നെ ആണ് നടക്കുന്നത് , തല്ലുമാലയുടെ വിജയം ആഘോഷികുന ആരാധകർ സോഷ്യൽ മീഡിയയിൽ പ്രണവിനെ വെച്ച് ഒരു സിനിമ ചെയ്യണം എന്നാണ് എല്ലാ പ്രണവ് ആരാധകരുടെയും ആവശ്യം , പ്രണവ് മോഹൻലാലിനെ മികച്ച രീതിയിൽ ഖാലിദ് റഹ്മാൻ ഒരുക്കാൻ കഴിയും എന്നാണ് പറയുന്നത് , അത് താനെ ആണ് ആരാധകരും പറഞ്ഞു കൊണ്ടിരിക്കുന്നത് , ഡാൻസും പാട്ടും എല്ലാം നന്നായി കൈകാര്യം ചെയുന്ന ഒരു നടൻ തന്നെ ആണ് വലിയ ഒരു പ്രതീക്ഷ തന്നെ ആണ് ആരാധകർക്ക് ഉള്ളതും , എന്നാൽ അങ്ങിനെ ഉള്ള ചർച്ച ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്