“തന്റെ രണ്ടാം വിവാഹം “ആദ്യമായി മേഘന രാജ് രംഗത്ത്

നടി മേഘ്‌ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വേർപാട് തെന്നിന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി കൊണ്ടായിരുന്നു. പ്രിയതമന്റെ വിയോഗമുണ്ടാക്കിയ വേദനയിൽ നിന്നും മേഘ്‌ന ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഒരു മകൻ കൂടി ജനിച്ചതോടെ കുഞ്ഞിന്റെ കാര്യങ്ങളുമായി നടി തിരക്കിലായിരുന്നു. അഭിനയത്തിലേക്ക് വൈകാതെ താൻ തിരിച്ച് വരുമെന്നും അതാണ് ചിരുവിന് ഇഷ്ടമെന്നുമൊക്കെ മേഘ്‌ന പറഞ്ഞ് കഴിഞ്ഞു. ഭർത്താവിനെ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ താൻ ഇനിയും ജീവിക്കുമെന്ന് മേഘ്‌ന വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ ജൂണിൽ ചിരഞ്ജീവിയുടെ ഒന്നാം ഓർമ്മ ദിവസമായിരുന്നു. അന്നേ ദിവസം മകനെ പിതാവിന് അന്ത്യവിശ്രമം നൽകിയ സ്ഥലത്ത് കൊണ്ട് പോവുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ മേഘ്‌ന രണ്ടാമതും വിവാഹിതയാവാൻ പോവുന്നതായി ചില വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.