ശ്രീലങ്കയിൽ മാരുതി 800ൽ മമ്മൂക്കയുടെ വീഡിയോ വൈറലാകുന്നു

‌ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി നടൻ മമ്മൂട്ടി. ‘കടു​ഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാ​ഗമായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. താരവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ ട്വിറ്ററിൽ പങ്കുവച്ചു. കൊളംബോ, കടു​ഗണ്ണാവ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഷൂട്ടിങ്ങിന് ശ്രീലങ്കൻ സർക്കാരിന്റെ സഹകരണമുണ്ടായിരുന്നു. കൂടുതൽ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനായി താരത്തെ ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നതായും മന്ത്രി ട്വീറ്റ് ചെയ്തു.രണ്ട് ദിവസം മുൻപ് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് നായകൻ സനത് ജയസൂര്യ മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു.

മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ പരിചയപ്പെടാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി. എല്ലാ ഇന്ത്യൻ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദർശിക്കാനായി ഞാൻ ക്ഷണിക്കുന്നു’, എന്നായിരുന്നു നടനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജയസൂര്യ ട്വീറ്റ് ചെയ്തത്.എന്നാൽ ഇപ്പോൾ താരം ഒരു മാരുതി 800 കാറിൽ വന്നു ഇറങ്ങുന്ന ഒരു ദൃശ്യം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് എന്നാൽ ഇത് മമ്മൂട്ടിയുടെ കാർ ആണ് എന്നാണ് എല്ലാവരും പറഞ്ഞത് എന്നാൽ ഇത് ഷൂട്ടിംഗ് ചെയ്യാൻ വേണ്ടി കൊണ്ട് വന്ന ഒരു കാർ ആണ് എന്നാണ് പിന്നിട് പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/S_SeyJjo6o8