Latest news and updates

വിനീത് ശ്രീനിവാസൻ പറഞ്ഞു തന്റെ അടുത്ത സിനിമ ഇതായിരിക്കും

മോഹൻലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രമാക്കി കഥയും ക്ലെെമാക്സും താൻ തയ്യാറാക്കി വെച്ചിട്ടുണ്ട്. പക്ഷേ അതിലേയ്ക്ക് കുറച്ച് കാര്യങ്ങൾമലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രമായിരുന്നു നാടോടിക്കാറ്റ്. ചിത്രം ഹിറ്റായതോടെ ദാസനും വിജയനും മലയാളികൾക്ക് പ്രിയങ്കരുമായി. ഇപ്പോഴിതാ മോഹൻലാലിനെയും ​​ശ്രീനിവാസനെയും പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.മോഹൻലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രമാക്കി കഥയും ക്ലെെമാക്സും താൻ തയ്യാറാക്കി വെച്ചിട്ടുണ്ട്. പക്ഷേ അതിലേയ്ക്ക് കുറച്ച് കാര്യങ്ങൾ കൂടി ചേർക്കാൻ ഉണ്ട്. കുറെ നാളുകളായുള്ള ആലോചനയ്ക്ക് ശേഷമാണ് താൻ ഇങ്ങനെയൊരു കഥ എഴുതിയത്. അച്ഛനോട് താൻ ഇതിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്.

അച്ഛനോട് കഥ പറഞ്ഞിട്ടില്ലെന്നും അത് പറയാനുള്ള ധെെര്യം ഇല്ലെന്നും വിനീത് പറഞ്ഞു. ചിലപ്പോൾ താൻ അടുത്ത ഡയറക്ട് ചെയ്യുന്ന ചിത്രം അതാകാം എന്നും വിനീത് കൂട്ടിച്ചേർത്തു. സിനിമ പോലെ തന്നെ തന്റെ കുടുംബത്തിനും ഏറെ പ്രധാന്യം നൽകുന്ന ആളാണ് വിനീത്. സംവിധായകനായും, നിർമ്മാതാവും, ​ഗയകനായും മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് വിനീത്. മലയാള സിനിമയിലെ ഒരു അതുല്യ കലാകാരൻ കൂടി ആണ് . ഒരു അഭിമുഖത്തിന് ഇടയിൽ ആണ് ഈ കാര്യം പറഞ്ഞത് ,
എന്നാൽ ദാസനെയും വിജയനെയും വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ ഇരിക്കുകയാണ് ആരാധകർ ,

Comments are closed.