Latest news and updates

മൈക്കള്‍ സൂസൈരാജ് പറഞ്ഞ വാക്കുകളാണ് മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിപ്പിച്ചത്

സിനിമ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരുന്ന എമ്പുരാൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ലൂസിഫറിന്റെ സെക്കന്റ് ഇൻസ്റ്റാളായിമെന്റായി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയതോടെ ത്രില്ലടിച്ചിരിക്കുകയാണ് മോഹൻലാൽ ആരാധകർ.ഇപ്പോഴിത മോഹൻലാലിനെ കുറിച്ച് ഇന്ത്യൻ ടീം അംഗവും ഐഎസ്എല്ലിലെ ഒഡിഷ എഫ്‌സി താരവുമായ മൈക്കൾ സൂസൈരാജ് പറഞ്ഞ വാക്കുകളാണ് മോഹൻലാൽ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.മോഹൻലാലിനൊപ്പം കൂടിക്കാഴ്ച നടത്തിയതിന്റെ സന്തോഷമാണ് മൈക്കൾ സൂസൈരാജ് പങ്കുവച്ചത്. എത്ര എളിമയുള്ളയാൾ എന്നാണ് മോഹൻലാലിനെ കുറിച്ച് മൈക്കൾ സൂസൈരാജ് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മൈക്കൾ സൂസൈരാജിന്റെ വാക്കുകൾ.താങ്കളെ കണ്ടതിൽ ഒരുപാട് സന്തോഷം സർ. എന്തൊരു എളിമയാണ് താങ്കൾക്ക്,

മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മൈക്കൾ ട്വിറ്ററിൽ കുറിച്ചു. മൈക്കൾ സൂസൈരാജിന്റെ വാക്കുകൾ മോഹൻലാൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.അതേസമയം ചിങ്ങം ഒന്നിന് ആയിരുന്നു മലയാള സിനിമ പ്രേക്ഷകർ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയത്. മുരളി ഗോപിയുടെ രചനയില് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു അത്.
മൂന്ന് ഭാഗങ്ങളുടെ ഒരു ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമെന്നാണ് മുരളി ഗോപി ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പ്രഖ്യാപനം എത്തിയതോടെ വൻ പ്രതീക്ഷയിലാണ് ആരാധകർ.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.