ശ്രീലങ്കയിൽ ഞണ്ടു ഫ്രൈ കഴിക്കുന്ന മമ്മൂക്ക ,

‘കടു​ഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാ​ഗമായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. താരവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ ട്വിറ്ററിൽ പങ്കുവച്ചു. കൊളംബോ, കടു​ഗണ്ണാവ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഷൂട്ടിങ്ങിന് ശ്രീലങ്കൻ സർക്കാരിന്റെ സഹകരണമുണ്ടായിരുന്നു. കൂടുതൽ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനായി താരത്തെ ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നതായും മന്ത്രി ട്വീറ്റ് ചെയ്തു മമ്മൂട്ടിക്ക് ഭക്ഷണത്തോടുള്ള പ്രിയം പ്രസിദ്ധമാണല്ലോ നല്ല ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നയാളാണ് അദ്ദേഹം. എന്നാൽ എത്ര രുചിയുള്ളതാണെങ്കിലും മനസിലുറപ്പിച്ചിട്ടുള്ള അളവിനപ്പുറം ഒരു അംശം പോലും മമ്മൂട്ടി കഴിക്കുകയുമില്ല.

നിലവിൽ ശ്രീലങ്കയിലാണ് താരം. ക്രിക്കറ്റ് ഇതിഹാസം ജയസൂര്യയ്‌ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി വൈറലാവുകയാണ്. ഇത്തവണ മമ്മൂട്ടി തീൻമേശക്ക് മുന്നിലാണ്. അതിനു മുകളിലാകട്ടെ അദ്ദേഹത്തിനായി ഉഗ്രൻ ഞണ്ട് വിഭവവും ഒരുക്കിയിട്ടുണ്ട്. ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരങ്ങളായ കുമാർ സംഗക്കാരയുടെയും മഹേല ജയവർദ്ധനയുടെയും പ്രശസ്തമായ ഹോട്ടലായ മിനിസ്ട്രി ഒഫ് ക്രാബിലാണ് മമ്മൂട്ടി എത്തിയത്. ഞണ്ട് വിഭവങ്ങൾക്ക് പേരുകേട്ട ഹോട്ടൽ ശൃംഖലയാണ് മിനിസ്ട്രി ഒഫ് ക്രാബ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,