എമ്പുരാനിൽ മമ്മൂക്ക ഉണ്ടാവോമോ ചർച്ചകൾ ഇങ്ങനെ

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാ​ഗത്തിനായി പ്രേക്ഷകർ വളരെ നാളായുള്ള കാത്തിരിപ്പിലാണ്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എമ്പുരാൻ എപ്പോൾ ഉണ്ടാകുമെന്ന ചോദ്യം പൃഥ്വിരാജിനോട് വിവിധ കോണുകളിൽ നിന്ന് പലപ്പോഴായി ഉയരാറുണ്ട്.ഇപ്പോഴിതാ, എമ്പുരാൻ ഉടൻ എത്തുമെന്ന സൂചന നൽകിയിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിട്ടുണ്ടെന്നും മുരളി​ഗോപിയും താനും കൂടുതൽ ചർച്ചകൾ ഇത് സംബന്ധിച്ച് നടത്താനുണ്ടെന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

ട്വിറ്റർ സ്പെയ്സസിൽ ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്. എമ്പുരാന്റെ ഷൂട്ടിങ് ഈ വർഷം ആരംഭിക്കാൻ സാധ്യതയില്ലെന്നും 2023 ആദ്യത്തോടെ ഷൂട്ടിങ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. എമ്പുരാനിൽ ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അത് എമ്പുരാൻ ഇറങ്ങുമ്പോൾ കണാമല്ലോയെന്നായിരുന്നു മുൻപ് പൃഥ്വിരാജ് പ്രതികരിച്ചത്. എമ്പുരാൻ ഉടൻ ഉണ്ടാകുമെന്ന പൃഥ്വിരാജിന്റെ സൂചനയോടെ സിനിമയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. എന്നാൽ എല്ലാവരുടെയും സംശ്ശയം ഈ സിനിമയിൽ മമ്മൂട്ടി ഉണ്ടാവുമോ എന്നാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,