സോഷ്യൽ മീഡിയ നിന്ന് കത്തിയ നിമിഷങ്ങൾ സമ്മാനിച്ച് ലാലേട്ടനും മമ്മൂക്കയും

മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ അത് എപ്പോഴും സന്തോഷിക്കാനുള്ള ഒരു കാരണമാണ്. മോഹൻലാലിന്റെ എറണാകുളത്തെ പുതിയ വീട് മമ്മൂട്ടി സന്ദർശിച്ചതാണ് ഏറ്റവും പുതിയ സന്ദർഭം. ഇവിടെ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. രണ്ട് സൂപ്പർതാരങ്ങളും ഒരുമിച്ചുള്ള ഫോട്ടോ പങ്കിടാൻ അതത് സോഷ്യൽ മീഡിയ പേജുകളിൽ എത്തി. മോഹൻലാൽ ചിത്രത്തിന് “ഇച്ചക്ക” എന്ന് അടിക്കുറിപ്പ് നൽകിയപ്പോൾ മമ്മൂട്ടി ആരാധകർ വളരെ ആവേശത്തിൽ ആവുകയും ചെയ്തു , സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ഇരുവരുടെ സൗഹൃദം സിനിമ ലോകത്ത് ഏറെ പ്രശസ്തമാണ്.

കൊച്ചിയിലെ കുണ്ടന്നൂരുള്ള ഐഡന്റിറ്റി ബിൽഡിങ്ങിലാണ് പുതിയ ഫ്‌ളാറ്റ്. ഇവിടെ അടുത്തടുത്ത രണ്ട് നിലകൾ ഒന്നിച്ച് ചേർത്ത് ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 9000 ചതുരശ്രഅടിയാണ് ഫ്‌ളാറ്റിന്റെ വിസ്തീർണം.കഴിഞ്ഞ മാസം നടന്ന പുതിയ വീടിൻറെ പാലുകാച്ചൽ ചടങ്ങിൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തിരുന്നത്. കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും മോഹൻലാലിൻറെ പുതിയ വീട്ടിലെത്തിയിരുന്നു. ഇതിൻറെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറവലായി. എന്നാൽ ഇപ്പോൾ മമ്മൂട്ടി വന്നതിന്റെ സന്തോഷത്തിൽ ആണ് എല്ലാവരും കൂടെ പിഷാരടിയും ഉണ്ടായിരുന്നു , ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,