റാം 2 വരുന്നതിന് മുൻപ് ദൃശ്യം 3 ഉണ്ടാക്കും എന്ന് ഉറപ്പ് തന്നു

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം സീരീസിൽ രണ്ടാം ഭാഗം പുറത്ത് വന്നതിന് പിന്നാലെ ഉയർന്നു വന്ന ചർച്ചകൾ അവസാനിച്ചത് ദൃശ്യം 3യുടെ സാധ്യതകളെ കുറിച്ച് സംസാരിച്ചു കൊണ്ടായിരുന്നു. ദൃശ്യം എന്ന സീരീസിലൂടെ പ്രേക്ഷകർ കണ്ടത് സംവിധായകൻ്റെ പഴുതടച്ചുള്ള കേസന്വേഷണത്തിൻ്റെ അതിസാഹസികവും അതിലേറെ വിദഗ്ധവുമായ കഥാവഴിയാണ്. മനസ്സിൽ കണ്ട കഥയെ അഭ്രപാളിയിൽ എത്തിക്കാൻ അതുല്യ പ്രതിഭകളെ ക്യാമറയ്ക്ക് മുന്നിൽ അണിനിരത്തി ജീത്തു ജോസഫ് തന്നിലെ സംവിധായക മികവ് അവരിലേക്ക് പകർത്തുകയായിരുന്നുവെന്നും പറയാം.എന്നാൽ ഇപ്പോൾ മോഹൻലാലിനെ വെച്ച് തന്നെ റാം എന്ന ചിത്രത്തിന്റെ ഷോറിഗിൽ ആണ് താരങ്ങൾ ,

എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ റാം രണ്ടാം ഭാഗം ഇറങ്ങുന്നതിനു മുൻപ്പ് തന്നെ ദൃശ്യം മൂന്നാം ഭാഗം ഇറങ്ങും എന്നാണ് പറയുന്നത് , ആദ്യ ഭാഗത്തിൻ്റെ ഗംഭീര വിജയത്തിന് ശേഷം ദൃശ്യം 2 പ്രഖ്യാപിച്ചതും സിനിമയായി പരിണാമപ്പെടുത്തിയതും വളരെ വേഗമായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഷൂട്ടിങ്ങും മറ്റു ജോലികളുമെല്ലാം പൂർത്തിയാക്കി ഓടിടി പ്ലാറ്റ്ഫോമിലൂടെയായിരുന്നു പ്രേക്ഷകരിലേക്കെത്തിയത്. രണ്ടാം ഭാഗം അവസാനിപ്പിച്ചപ്പോഴും മൂന്നാം ഭാഗത്തിനായുള്ള സാധ്യത ജോർജ്ജ്കുട്ടിയെയും കുടുംബത്തെയും കൊണ്ട് ജീത്തു ബാക്കിവെപ്പിക്കുകയായിരുന്നു. ചിത്രത്തിന്റെ ക്‌ളൈമാക്‌സ് തന്റെ കൈയിൽ ഉണ്ട് എന്നും ജിത്തു ജോസഫ് പറഞ്ഞത് ആണ് ,