എമ്പുരാനൊപ്പം ലൂസിഫറിന്റെ മൂന്നാം ഭാഗവും ഷൂട്ട് ചെയ്യും അതും ഇങ്ങനെ

സിനിമ കാത്തിരുന്ന എമ്പുരാന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രഖ്യാപനം.മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ‘എമ്പുരാന്റെ’ പ്രഖ്യാപനം നടത്തിയപ്പോള്‍ സിനിമയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചനയും അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു.രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ഇരട്ടി സന്തോഷം നല്‍കിയ പ്രഖ്യാപനമായിരുന്നു മൂന്നാം ഭാഗമെന്നത്. ഇപ്പോഴിത സിനിമക്കായി കാത്തിരിക്കുന്ന ആരാധകരില്‍ ആവേശം ഉയര്‍ത്തുന്ന മറ്റൊരു റിപ്പോര്‍ട്ടാണ് എത്തുന്നത്.എമ്പുരാനൊപ്പം തന്നെ ലൂസിഫര്‍ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും നടക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. എമ്പുരാന്റെ ചിത്രീകരണത്തിനൊപ്പം തന്നെ മൂന്നാം ഭാഗത്തിന്റെ ചില രംഗങ്ങളും ഷൂട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ലൂസിഫറിനായി ഇത് പരീക്ഷിക്കാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതോടെ എമ്പുരാനൊപ്പം തന്നെ ലൂസിഫര്‍ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും നടക്കുമെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയായിരുന്നു.അതേസമയം എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് വിഭാവനം ചെയ്യുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.എമ്പുരാന്‍ 400 കോടി ബജറ്റിലാകും ഒരുങ്ങുക എന്നും അഭ്യൂഹങ്ങളുണ്ട്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാവുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്.