Latest news and updates

മമ്മൂട്ടിയുടെ പുതിയ സിനിമ വരുന്നു ശ്യാമപ്രസാദ് സംവിധാനത്തിൽ

ഒരേ കടൽ എന്ന ചിത്രത്തിന് ശേഷം ആണ് ശ്യാമപ്രസാദിനോടൊപ്പം മമ്മൂട്ടി ഒരു സിനിമ ചെയുന്നത് .സാറാ ജോസഫിൻറെ ‘ആളോഹരി ആനന്ദം’ എന്ന നോവൽ സിനിമയാകുന്ന വാർത്ത മലയാളം വെബ്‌ദുനിയ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നല്ലോ. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകാനാണ് സാധ്യത എന്നായിരുന്നു റിപ്പോർട്ടുകൾ.അടുത്തിടെ നൽകിയ അഭിമുഖത്തിനിടയിലാണ് ശ്യാമപ്രസാദ് തന്റെ പുതിയ സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്.

ശ്യാമപ്രസാദിനോടൊപ്പം അഭിമുഖത്തിൽ സംവിധായകൻ രഞ്ജിത്തും പങ്കെടുത്തിരുന്നു. മമ്മൂട്ടിയായിരിക്കും നായകനെന്ന് ശ്യാമപ്രസാദ് പറയുമ്പോൾ അദ്ദേഹം തന്നെയാണ് നായകനെന്നും ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞാൽ ഒരിക്കലും അദ്ദേഹം നിരസിക്കില്ലെന്നുമായിരുന്നു രഞ്ജിത്ത് സാക്ഷ്യപ്പെടുത്തിയത്. സിനിമയുടെ പ്രമേയം ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ നവാഗതരെന്നോ പരിചയസമ്പന്നരെന്നോ നോക്കാതെയാണ് അദ്ദേഹം സിനിമ സ്വീകരിക്കാറുള്ളത്. അതിനാൽ തന്നെ മമ്മൂട്ടി സിനിമ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്യാമപ്രസാദും രഞ്ജിത്തും വ്യക്തമാക്കിയിരുന്നു.

Comments are closed.