ദുല്‍ഖറിന്റെ അടുത്ത തെലുങ്ക് ചിത്രം

ദുൽഖർ സൽമാൻ വീണ്ടും തെലുങ്കിൽ എത്തുന്നു എന്ന ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത് , നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. കഴിഞ്ഞ ദിവസം പ്രൊജക്റ്റ് കെ ഓഫീസ് ഉദ്ഘാടനത്തിന് ദുൽഖറും ഭാഗമായിരുന്നു. പ്രഭാസ്, അമിതാഭ് ബച്ചൻ, നാഗ് അശ്വിൻ, എന്നിവർക്കൊപ്പം നാനിയും പ്രശാന്ത് നീലും ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. നാനിയും സിനിമയുടെ ഭാഗമാകും എന്ന സൂചനയുമുണ്ട്.

എന്നാൽ സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നും യാതൊരു ഔദ്യോഗിക പ്രഖ്യാപനവും വന്നിട്ടില്ല. അതുപോലെ തന്നെ അല്ലുഅർജുൻ ദുൽഖർ ഒന്നിക്കുന്ന സിനിമ തുടങ്ങി ചിത്രങ്ങൾ ആണ് ഇനി തെലുങ്കിൽ ഒരുങ്ങാൻ പോവുന്നത് , പലതരത്തിൽ ഉള്ള വാർത്തകൾ ആണ് ഇപ്പോളും സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ദുൽഖുർ മലയാളത്തിൽ ചെയുന്ന കിംഗ് ഓഫ് കൊത്ത എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ മാത്രം ആണ് തെലുങ്ക് ചിത്രത്തിൽ പങ്കെടുക്കുകയുള്ളു കൂടുതൽ അറിയാൻ വീഡിയോ കാണുക ,