മമ്മൂട്ടിയും ദുൽഖറും മഹാനിൽ ഒന്നിക്കുന്നു

തെന്നിന്ത്യൻ താരങ്ങളായ വിക്രം-ധ്രുവ് വിക്രം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ആക്ഷൻ ത്രില്ലർ ചിത്രമാണ് മഹാൻ. എവർഗ്രീൻ ഹീറോയായ വിക്രമിന്റെ ഒപ്പത്തിനൊപ്പം നിൽക്കാൻ തനിക്കും സാധിച്ചുവെന്ന് ചിത്രത്തിലൂടെ ധ്രുവ് വിക്രം തമിഴ് സിനിമാ ലോകത്തിന് വ്യക്തമാക്കിക്കൊടുത്തു. ചിത്രത്തിലെ അച്ഛൻ-മകൻ കോംബോയെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. എന്നാൽ ഇത് മലയാളത്തിൽ എടുത്താൽ നായക വേഷങ്ങൾ ചെയ്യുന്നത് ആരായിരിക്കുമെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ കാർത്തിക് സുബ്ബരാജ്.മഹാൻ മലയാളത്തിൽ എത്തിയാൽ മമ്മൂട്ടിയും ദുൽഖർ സൽമാനും നായകന്മാരായാൽ നന്നായിരിക്കും എന്നാണ് കാർത്തിക് സുബ്ബരാജ് പറഞ്ഞത്. കമൽ ഹാസനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും കാർത്തിക് സുബ്ബരാജ് പ്രതികരിച്ചു.

മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.മലയാളത്തിൽ നിന്ന് വളരെ രസകരമായ കഥകളാണ് ലഭിക്കുന്നത്. മലയാള സിനിമ നിർമ്മിക്കാൻ കാരണവും അത് തന്നെയാണ്. നിരവധി ആക്ഷൻ ചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും മലയാള സിനിമ തന്നെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്. ഇത്രയും സിമ്പിളായി എങ്ങനെയൊരു സിനിമ എടുത്ത് വിജയിപ്പിക്കാമെന്ന് മലയാള സിനിമാ മേഖല നമുക്ക് കാണിച്ച് തരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കാർത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് അറ്റൻഷൻ പ്ലീസ്, രേഖ എന്നീ മലയാള ചിത്രങ്ങളാണ് നിർമ്മിക്കുന്നത്. എന്നാൽ ഈ കാര്യങ്ങൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ മമ്മൂട്ടി ആരാധകർ ചർച്ച ആയി എടുത്തത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,