കുറുപ്പിന്റെ 100 കോടി നേട്ടം, മമ്മൂക്ക പറഞ്ഞത്

നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദുൽഖർ സൽമാന്റെ കുറുപ്പും. ചിത്രത്തിന്റെ ആഗോള ബിസിനസ് 112 കോടിയാണ്. ദുൽഖർ സൽമാൻ തന്നെയാണ് ചിത്രത്തിന്റെ ആഗോള ബിസിനസ് 112 കോടിയാണെന്ന് അറിയിച്ചത്. എന്നാൽ ഈ വാർത്ത വലിയ രീതിയിൽ തന്നെ ആണ് ആരാധകർ ഏറ്റെടുത്ത് , ഈ കൈര്യം സോഷ്യൽ മീഡിയയിലൂടെ തന്നെ ആണ് ദുൽഖുർ ആരാധകർക്ക് പങ്കുവെച്ചത് , ലാലേട്ടനും മമ്മൂട്ടിക്കും പിന്നാലെ ആദ്യം ആയി ആണ് ഒരു മലയാള നടൻ 100 കോടി ക്ലബ്ബിൽ ഇടം നേടുന്നത് , കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററുകളിലെത്തിയവയിൽ വൻ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു കുറുപ്പ് .

ചിത്രം വളരെ വേഗത്തിൽ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചു. തൊട്ടുപിന്നാലെ ചിത്രം 115 കോടി നേടിയെന്ന പ്രഖ്യാപനവുമെത്തി. കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് കുറുപ്പ് തന്നെ ആണ്. മികച്ച പ്രതികരണമാണ് കുറുപ്പ് തുടക്കം മുതലേ ആഗോളതലത്തിൽ നിന്നടക്കം ലഭിച്ചിരുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,