ക്രിസ്റ്റഫറിലും,100 ദിവസത്തെ ചിത്രീകരണം ബാക്കി

പുഴുവിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന പുതിയ ചിത്രത്തിന് ‘ക്രിസ്റ്റഫർ’ . ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്ലുക്ക്‌ പോസ്റ്ററും ഇന്ന് പുറത്തിറക്കി. ‘ആറാട്ടി’ന് ശേഷം ഉദയകൃഷ്ണ- ബി ഉണ്ണികൃഷ്ണൻ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ മമ്മൂട്ടി ചിത്രത്തിനുണ്ട്. ആർ.ഡി. ഇലുമിനേഷൻസ് ആണ് “ക്രിസ്റ്റഫർ” നിർമ്മിക്കുന്നത്. ‘ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ‘ എന്ന ബൈലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്.

വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ക്രിസ്റ്റഫർ’. എന്നാൽ ചിത്രത്തിന്റെ ഷൂട്ട് 100 ദിവസം നീളും എന്നാണ് സംവിധയകാൻ പറയുന്നത് , ചിത്രത്തിൽ വലിയ ഒരു താരനിരതന്നെ ഉണ്ട് , ഉണ്ട എന്ന ചിത്രത്തിന് ശേഷം ഷെയ്ൻ ടോം ചാക്കോ പോലീസ് വേഷം ചെയുന്ന ഒരു സിനിമ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/e2soRJZiiko