ബിഗ് സ്ക്രീനിലേക്ക് വീണ്ടും ‘പുഷ്‍പ 2’ ന് നാളെ തുടക്കം

തെലുങ്ക് പ്രേക്ഷ കരുടെയും മലയാളം പ്രേക്ഷകരുടെയും ഇഷ്ട താരം ആണ് അല്ലു അർജുൻ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഹൈദരാബാദിൽ നാളെ നടക്കും. ചിത്രീകരണം അടുത്ത മാസമായിരിക്കും ആരംഭിക്കുക. രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിൻറെ വളർച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തിൽ. പുഷ്‍പ ദ് റൂൾ എന്നാണ് രണ്ടാം ഭാഗത്തിൻറെ പേര്. രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തിൽ പ്രതിനായകനായ എസ് പി ഭൻവർ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസിൽ വീണ്ടുമെത്തും.

മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ് , അതേസമയം ആദ്യ ഭാഗത്തിൽ ഇല്ലാതിരുന്ന ഒരു പ്രമുഖ തെന്നിന്ത്യൻ താരം രണ്ടാം ഭാഗത്തിൽ ഉണ്ടാവുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിജയ് സേതുപതിയെക്കുറിച്ചായിരുന്നു ഇത്തരത്തിൽ റിപ്പോർട്ടുകൾ. കമൽ ഹാസൻ നായകനായ വിക്രത്തിനു ശേഷം വീണ്ടും വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒരുമിക്കുന്നു എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. വലിയ ഒരു കളക്ഷൻ തന്നെ ആണ് ആദ്യ ഭാഗത്തിൽ നിന്നും സ്വന്തം ആക്കിയത് അത് ഈ രണ്ടാം ഭാഗത്തിലും സാധിക്കും എന്നാണ് എല്ലാവരും പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,