ദുൽഖറിന്റെ കൊത്തയ്ക്ക് സാമിന്റെ ബിജിഎം

ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിൽ ദുൽഖറിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി അഭിനയിക്കും എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇതാദ്യമായാണ് ദുൽഖറും ഐശ്വര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫറർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

കൈയ്യിൽ തോക്കേന്തി മാസ് ലുക്കിൽ നിൽക്കുന്ന ദുൽഖറിന്റെ ചിത്രമായിരുന്നു പോസ്റ്ററിലുള്ളത്.
അതേസമയം, തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അണിയറയിൽ ഒരുങ്ങുന്നത് . ഒരു പാൻ ഇന്ത്യൻ സിനിമ ആയി തന്നെ ആണ് ഒരുങ്ങുന്നത് , അണിയറയിൽ മികച്ച കലാകാരൻമാർ തന്നെ ആണ് പ്രവർത്തിക്കുന്നത് , എന്നാൽ ചിത്രത്തിൽ ബിജിഎം ഒരുക്കുന്നത് Sam CS ഏതു എന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ . കൂടുതൽ അറിയാൻ വീഡിയോ കാണുക ,