ദുൽഖറിന്റെ ആദ്യ 100 കോടി ആശംസകൾ അറിയിച്ച് ലാലേട്ടൻ

നായകനായി അഭിനയിച്ച കുറുപ്പ് എന്ന ചിത്രം ആഗോള തലത്തിൽ നേടിയത് 112 കോടി രൂപ എന്ന വിവരം പങ്കുവച്ച് ദുൽഖർ സൽമാൻ. തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് തരാം അറിയിച്ചത് , ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് മെഗാ ബ്ളോക് ബസ്റ്റർ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. 35 കോടി ആയിരുന്നു കുറുപ്പിന്റെ മുതൽ മുടക്ക്. കുറുപ്പിന്റെ സംപ്രേക്ഷണവകാശം സി കമ്പനിക്ക് നൽകിയെന്നും ദുൽഖർ അറിയിച്ചു.

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായിരുന്നു റിലീസ്. ശോഭിത ധുലിപാലയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായകയായി എത്തിയത്.ജിതിൻ കെ. ജോസ് കഥ ഒരുക്കിയ ചിത്രത്തിന് സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ് രചന നിർവഹിച്ചത്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും ഒരുക്കി. എന്നാൽ ഈ കാര്യത്തിൽ ദുൽഖുറിനു ആശംസകൾ അറിയിച്ചു മോഹൻലാൽ രംഗത്ത് വന്നതും വലിയ വൈറൽ ആയിരുന്നു കുടുതൽ അറിയാൻ വീഡിയോ കാണുക ,