കട്ട ലോക്കൽ വേഷങ്ങളിൽ പൃഥ്വിരാജ് എത്തുന്നു

പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന പുതിയ ചിത്രം ”വിലായത്ത് ബുദ്ധ”യ്ക്ക് തുടക്കമായി. സെപ്റ്റംബര്‍ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ”അയ്യപ്പനും കോശിയും” എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് ‘വിലായത്ത് ബുദ്ധ’. സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിര്‍മ്മിക്കുന്ന ചിത്രമാണ് ”വിലായത്ത് ബുദ്ധ”.

ജി.ആര്‍ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദു​ഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. എന്നാൽ ഇപ്പോൾ പൃഥ്വിരാജ് ഷാജോ കൈലാസ സംവിധാനം ചെയുന്ന കാപ്പയിൽ അഭിനയിച്ചു വരുകയാണ് , അതിനു ശേഷം തെലുങ്കിൽ സലാർ എന്ന ചിത്രത്തിൽ ഒരു വേഷം ചെയുന്നു അതിനു ശേഷം മാത്രം ആയിരിക്കും ഈ ചിത്രത്തിൽ ഒന്നിക്കുകയുള്ളു , https://youtu.be/S1CTpdHLcXU