ജയറാം അഭിനയിച്ച് ഹിറ്റാക്കിയ ചിത്രത്തിലെ യഥാർത്ഥ നായകൻ മോഹൻലാൽ

ജയറാമും ശോഭനയും അഭിനയിച്ച് ഹിറ്റാക്കി മാറ്റിയ ചിത്രമായിരുന്നു മിന്നാമിനുങ്ങിനും മിന്നു കെട്ട്. ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചത് മോഹൻലാലിനെ ആയിരുന്നു. പിന്നീട് അദ്ദേഹത്തെമാറ്റി ജയറാമിനെ നായകനാക്കിയ കഥ തുറന്ന് പറ‍ഞ്ഞ് സംവിധായകൻ തുളസിദാസ്‌ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. നാനയിൽ പ്രസിദ്ധീകരിച്ച ഒരു കഥയിലെ ഒരു കഥാപാത്രത്തെ എടുത്താണ് മിന്നാമിനുങ്ങിനും മിന്നു കെട്ട് എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.ചിത്രത്തിലേയ്ക്ക് മോഹൻലാലിനെയും ശോഭനയെയുമാണ് കേന്ദ്ര കഥാപാത്രമായി തിരഞ്ഞെടുത്തത്. അന്ന് മിന്നാരത്തിന്റെ ഷൂട്ടിങ്ങ് ഊട്ടിയിൽ നടക്കുകയാണ്.

ആ ചിത്രത്തിലുള്ള മോഹൻലാലിനെയും ശോഭനയെയും തിലകനെയും കണ്ട് കഥ പറയാനായി താൻ ഊട്ടിയിലേയ്ക്ക് പോയെന്നും എന്നാൽ മോഹൻലാലിനോട് കഥ പറയാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.മോഹൻലാലിന് അടുത്തെങ്ങും ഡേറ്റില്ലെന്നും കുറച്ച് നാളുകൾക്ക് ശേഷമാണെങ്കിൽ നടക്കുമെന്നും അന്ന് പ്രൊഡക്ഷൻ കൺട്രോളറായിരുന്ന സച്ചി പറഞ്ഞു. പക്ഷേ നിർമ്മാതാവിന് അത് സമ്മതമല്ലായിരുന്നു അങ്ങനെയാണ് ജയറാമിനെ നായകനാക്കി സിനിമ ചെയ്തത്. ചിത്രം ഹിറ്റായി മാറുകയും ചെയ്തതുപക്ഷേ താൻ നേരത്തെ തന്നെ ഫോണിൽ വിളിച്ച് കഥയുണ്ടെന്ന് മോഹൻലാലിനോട് പറ‍ഞ്ഞതിനാൽ അദ്ദേഹം ചോദിച്ചപ്പോൾ താൻ മറ്റൊരു തട്ടികൂട്ട് കഥ പറ‍ഞ്ഞ് അദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് ഒഴിവാകേണ്ടി വന്നു. കഥ പറയാൻ ചെന്നപ്പോൾ തന്നെ ഇക്കാര്യം താൻ ശോഭനയോട് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടുതൽ അറിയാൻ വീഡിയോ കാണുക ,