ദുല്‍ഖറും പ്രണവും അന്‍വര്‍ റഷീദ് ചിത്രത്തില്‍

പ്രണവ്-അൻവർ റഷീദ്-അഞ്ജലി മേനോൻ ചിത്രത്തിൽ കാളിദാസ് ജയറാമുംഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം അൻവർ റഷീദ് സംവിധാനം ചെയ്യുന്നു എന്ന് നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചതാണ്. ചിത്രത്തിൽ യുവ സൂപ്പർതാരം ദുല്‍ഖറും ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് പുതിയ വാർത്തകൾ.ദുൽഖർ സൽമാൻ ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ ചിത്രത്തിനായി അഞ്ജലി മേനോൻ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. നസ്രിയ ഫഹദ് ആണ് ഇതുവരെ പേരിടാത്ത ചിത്രത്തിൽ നായികയായി എത്തുന്നത്.

റെക്സ് വിജയൻ ചിത്രത്തിനായി സംഗീതമൊരുക്കുമ്പോൾ ക്യാമറ കൈകാര്യം ചെയ്യുന്നത് ഉസ്താദ് ഹോട്ടൽ, വരത്തൻ, പറവ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം ഒരുക്കിയ ലിറ്റിൽ സ്വയംപ് ആണ്. പ്രവീൺ പ്രഭാകർ ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. അൻവർ ശശി പ്രൊഡക്ഷൻസിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത് കൂടെ എന്ന ചിത്രത്തിൽ നസ്രിയ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ ദുൽഖറും പ്രണവും ഒന്നിച്ചു അഭിനയിക്കണം എന്ന് പറയുന്ന നിരവധി ആളുകൾ ആണ് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,