വായടപ്പിച്ച മറുപടിയുമായി ആരതി പൊടി ഇവൾ റോബിന്റെ പെണ്ണ് തന്നെ

ബിഗ് ബോസ് ആരാധകര്‍ക്കും സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കും ഒരേപോലെ സുപരിചിതനാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെയാണ് റോബിന്‍ കുടുംബ പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്നാല്‍ അതിനു മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായിരുന്നു റോബിന്‍. ബിഗ് ബോസില്‍ വരുന്നതിനു മുന്‍പ് തന്നെ റോബിന്‍ സോഷ്യല്‍ മീഡിയയുടെ ഡോക്ടര്‍ മച്ചാന്‍ ആയിരുന്നു. ബിഗ് ബോസിന് അകത്ത് റോബിന്റെ പേരിനൊപ്പം ചര്‍ച്ചയായതാണ് ദില്‍ഷ പ്രസന്നന്‍ എന്നപേരും. റോബിന് ദില്‍ഷയോടെ തോന്നിയ പ്രണയവും കാത്തിരിപ്പും എല്ലാം ആരാധകര്‍ക്കിടയില്‍ ആവേശം നിറച്ചു. എന്നാല്‍ ഇപ്പോള്‍ ഒരു വിവാഹത്തിന് താല്പര്യമില്ലെന്ന് ദില്‍ഷ ചെയ്തതോടെ റോബിനും പിന്മാറി. പിന്നീട് വളരെ അപ്രതീക്ഷിതമായാണ് ആരതി പൊടി കടന്നുവരുന്നത്.

അഭിനേത്രയും മോഡലും സംരംഭകയും ഒക്കെയായ ആരതി പൊടിയുമായുള്ള വിവാഹത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ഒരു ഉദ്ഘാടന ചടങ്ങിനിടയാണ് റോബിന്‍ ആരതിയുമായുള്ള വിവാഹത്തെക്കുറിച്ച് പ്രേക്ഷകരോട് മനസ്സ് തുറക്കുന്നത്. ‘പലരും പറഞ്ഞു ഞാന്‍ കേള്‍ക്കുന്നു എന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്ന്. പക്ഷേ അതൊന്നും ശരിയല്ല, എന്റെ എന്‍ഗേജ്‌മെന്റ് ഒന്നും ഇതുവരെയും കഴിഞ്ഞിട്ടില്ല പക്ഷേ ഞാന്‍ കമ്മിറ്റഡാണ്. ആളാരാണെന്ന് നിങ്ങള്‍ക്കറിയേണ്ടേ ആരതി പൊടി’എന്നാണ് റോബിന്‍ ഉദ്ഘാടന വേദിയില്‍ വെച്ച് ആരാധകരോട് മനസ്സ് തുറന്നത്. ഇപ്പോള്‍ റോബിന്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്.