മോഹൻലാലിന് ആ കഥ ഇഷ്ടമായി ആ സിനിമ ഇങ്ങനെയായിരുന്നു ലാൽ ജോസ് പറഞ്ഞത് ഇങ്ങനെ

മലയാളത്തിലെ എക്കാലത്തെയും ഒരു മികച്ച സംവിധായകൻ ആണ് ലാൽ ജോസ് , മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. തിയേറ്ററുകളിൽ പരാജയമായി മാറിയ ചിത്രത്തെക്കുറിച്ച് ലാൽ ജോസ് പറ‍ഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സോളമന്റെ തേനീച്ചകളുടെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖത്തിലാണ് ലാൽ ജോസ് ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. മോഹൻലാലിനും തനിക്കുമിടയിൽ എന്തോ നിർഭാഗ്യമുണ്ടെന്നും, പ്ലാൻ ചെയ്ത ചിത്രങ്ങൾ ഒന്നും നടന്നിട്ടില്ല എന്നുമാണ് ലാൽ ജോസ് പറയുന്നത്. മോഹൻലാൽ ഭയങ്കര ഫ്രണ്ട്‌ലിയാണ്, പക്ഷേ അദ്ദേഹവുമായി ഒരു സിനിമ സംഭവിക്കാൻ 19 കൊല്ലം വേണ്ടിവന്നു, പല സിനിമകളും തങ്ങൾ ഒരുമിച്ച് പ്ലാൻ ചെയ്തിരുന്നു പക്ഷെ അതൊന്നും നാടക്കാതെ പോയി.

ശിക്കാർ താൻ ആയിരുന്നു ആദ്യം സംവിധാനം ചെയ്യാനിരുന്നത്.പക്ഷെ അതും ഏതൊക്കെയോ കാരണങ്ങൾ കൊണ്ട് നടന്നില്ല. വെളിപാടിന്റെ ആദ്യത്തെ കഥ ലാലേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപെട്ടിരുന്നു. പക്ഷെ വലിയ മകൻ ഒക്കെ ലാലേട്ടന്റെ കഥാപാത്രത്തിന് വരുന്നത് കൊണ്ട് ഫാൻസിന് ഇഷ്ടപ്പെടില്ല എന്ന അഭിപ്രായം പറഞ്ഞു അതും നടന്നില്ല. പിന്നെ ബെന്നിയുടെ കയ്യിൽ ഒരു പ്രീസ്റ്റിന്റെ കഥാപാത്രം ഉണ്ടായിരുന്നു ലാലേട്ടൻ അങ്ങനെ ഒരു റോൾ ചെയ്തിട്ടുമില്ല അങ്ങനെയാണ് ഇപ്പോൾ കാണുന്ന വെളിപാടിന്റെ പുസ്തകത്തിലേക്ക് എത്തുന്നത്. എന്നാൽ അതിനെ കുറിച്ച് പറയുകയാണ് ലാൽ ജോസ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,