Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ബറോസിനെക്കുറിച്ചു മോഹൻലാലിൻറെ വെളിപ്പെടുത്തൽ

മലയാളത്തിൽ നിന്നും ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെ ആണ് ഇനി മോഹൻലാൽ ഒരുക്കി വെച്ചിരിക്കുന്നത് ,
മോഹൻലാൽ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമാണ് ‘ബറോസ്’. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 15 മുതൽ 20 ഭാഷകളിലാകും പ്രദർശനത്തിനെത്തുക എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് , മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ആദ്യ ഇന്ത്യൻ 3 ഡി ചിത്രത്തിന്റെ സംവിധായാകാനായ ജിജോയുടെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്.

വ്യത്യസ്തമായ ഗെറ്റപ്പിൽ തല മൊട്ടയടിച്ച് താടി വളർത്തി വെസ്‌റ്റേൺ ശൈലിയിലാണ് മോഹൻലാൽ എത്തുന്നത്.ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ളയാൾക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിൻതുടർച്ചക്കാരൻ എന്ന് പറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെയാണ് ബറോസിന്റെ കഥ തുടങ്ങുന്നത്. ചൈനീസ്, പോർച്ചുഗീസ് ഉൾപ്പടെ 20 ഭാഷകളിൽ സിനിമ മൊഴിമാറ്റം ചെയ്തോ സബ്‌ടൈറ്റിൽ നൽകിയോ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. പാൻ വേൾഡ് വരെ ഈ ചിത്രം റിലീസ് ചെയ്യാൻ സാധിയ്‌ത ഉണ്ട് എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.