Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മലയാളത്തിൽ നിന്നും ആദ്യ പാൻ ഇന്ത്യൻ ചിത്രം വരുന്നു ആ വെല്ലുവിളി ഏറ്റെടുത്തു മോഹൻലാൽ

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ ആരാധകർക്കിടയിൽ സജീവ ചർച്ചായാണ്. ഇപ്പോഴിതാ ബറോസ് പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പ്രദർശനത്തിന് എത്തുമെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. സിനിമകൾ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക് മാത്രമായ കാലം കഴിയുകയാണ്. അങ്ങനെയാണ് ആശീർവാദിന്റെ ബറോസ് എന്ന ത്രീഡി ചിത്രം ഇറക്കാനൊരുങ്ങുന്നത്’– എന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്.

ഇതിന്റെയടക്കം ഭാഗമായി ആശീർവാദ് സിനിമാസിന്റെ പ്രവർത്തനം അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളടക്കം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ച വിവരം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ത്രീഡിയിൽ എത്തുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നതും മോഹൻലാൽ ആണ്. ചിത്രം അതികം വൈകാതെ തന്നെ തിയേറ്ററിൽ റിലീസ് ചെയ്യും എന്ന് തന്നെ ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.