Latest news and updates

അങ്ങനെ ആ പാൻ ഇന്ത്യൻ സിനിമയിൽ മോഹൻലാൽ വിജയ് ദേവരകൊണ്ട ഒന്നിക്കുന്നു !

കഴിഞ്ഞ ദിവസമാണ് ഒരു പാൻ ഇന്ത്യൻ ചിത്രത്തിൽ താൻ അഭിനയിക്കാൻ പോവുകയാണെന്ന വാർത്ത മോഹൻലാൽ മാധ്യമങ്ങളോട് പങ്കുവച്ചത്. അതിർവാദ് സിനിമാസിന്റെ യു എ യിലെ പുതിയ ഓഫീസിൽ ഉൽഗാടന വേളയിൽ ആരാധകരെ ആകാംഷയിലാക്കിയ ഒരു വാർത്തയായിരുന്നു അത്. ഋഷഭ എന്ന ചിത്രത്തിലാണ് മോഹൻലാൽ നായകനായി എത്തുന്നത്.

തെലുഗിലും മലയാളത്തിലും ഒരുപോലെ ഇറങ്ങുന്ന ചിത്രം ഇന്ത്യയിലെ മറ്റു പല ഭാഷകളിലേക്കായി ഡബ്ബ് ചെയ്‌തും എത്തും. എന്നാൽ ഇപ്പോൾ മോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രത്തെ കുറിച്ചുള്ള പുതിയ വാർത്തകൾ പുറത്ത് വരുകയാണ്. പാൻ ഇന്ത്യൻ ചിത്രത്തിൽ മോഹൻലാലിൻറെ കൂടെ തെലുഗിൽ നിന്നും ഒരു സൂപ്പർ താരം കൂടി എത്തുന്നു.

ഗൾഫ് ന്യൂസിന് കൊടുത്ത അഭിമുഖത്തിൽ മോഹൻലാൽ അത് വ്യതമാകുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രമുഖ മാധ്യങ്ങൾ ഇപ്പോൾ പുറത്തു വിട്ട വാർത്തകൾ പ്രകാരം, തെലുഗ് സൂപ്പർ താരം വിജയ് ദേവരകൊണ്ട മോഹന്ലാലിനോടൊപ്പം ഈ ചിത്രത്തിൽ ഉണ്ടാകും.

വിജയൻ ദേവര്കൊണ്ടക്ക് തെലുഗിലും, മലയാളത്തിലും ഹിന്ദിയിലും ഒരുപാട് ആരാധകർ ഉണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണ്. അച്ഛനും മകനും തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിന്റെയും, പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രം കൂടിയാണ് റിഷാബ്. ആക്ഷൻ, ഇമോഷൻ എന്നിവക്ക് പ്രാധാന്യം നൽകുന്ന ഈ ചിത്രം വലിയ ബഡ്ജറ്റിൽ ആയിരിക്കും നിർമിക്കുന്നത്. avs സ്റുഡിയോസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

എന്നാൽ വിജയ് ദേവരകൊണ്ട നായകനായി എത്തിയ ലൈഗർ എന്ന ചിത്രത്തിനെ മോശം പ്രതികരണമാണ് ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രം വിതരണത്തിനായി എടുത്ത ഡിസ്ട്രിബൂഷൻ കമ്പനികൾക്ക് വലിയ രീതിയിൽ ഉള്ള നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Comments are closed.