Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

എന്തിനാണ് മോഹൻലാൽ ഇങ്ങനെ ചെയ്തത് ? അതിന് കാരണങ്ങൾ പറഞ്ഞത് ?

മോഹൻലാൽ എന്ന നടന്റെ സിനിമ ജീവിതത്തിൽ ഏറ്റവും മികച്ച സിനിമകൾ സമ്മാനിച്ച ഒരു സംവിധായകനാണ് സിബി മലയിൽ. (Sibi Malayil about mohanlal)അദ്ദേഹം സംവിധാനം ചെയ്ത് മികച്ച പ്രതികരണങ്ങൾ ലഭിച്ച ചിത്രമായിരുന്നു ദശരഥം. ദശരഥം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു ആഗ്രഹമായിരുന്നു. എന്നാൽ ആഗ്രഹം നടക്കാതെ വന്നപ്പോൾ ഉണ്ടായ വിഷമമായിരുന്നു അദ്ദേഹം ഒരു ഇന്റർവ്യൂവിലൂടെ പങ്കുവച്ചത്. ചിത്രം നടക്കാതെ പോയതിനെ തുടർന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മോഹൻലാൽ എന്തുകൊണ്ട് ഇങ്ങനെ ഒഴിവാക്കി എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം. എന്നാൽ മോഹൻലാൽ തനിക് പിന്തുണ നൽകിയില്ല, അതിനാൽ ഈ ചിത്രം ഇനി നടക്കില്ല എന്നും ഇനി മോഹൻലാലിൻറെ സമീപിക്കില്ല എന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വളരെ വിഷമം തോന്നി എന്ന് പറഞ്ഞ് നിരവധി ആരാധകരും എത്തി.

2016 ഹൈദരാബാദിൽ വച്ച് കഥ മോഹൻലാലിനോട് പറഞ്ഞു, എനിക്ക് റീച്ചബിൾ അല്ലാത്ത സ്ഥലത്തേക്ക് ഇവരൊക്ക എത്തിയിരിക്കുന്നു. ഇവരുടെ അടുത്തൊക്കെ ഏത്തൻ ഒരുപാട് കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. അതിൽ എനിക്ക് താല്പര്യം ഇല്ല. ഹൈദരാബാദിൽ പോകേണ്ടിവന്നത് തന്നെ ഒരു കടമ്പയായിരുന്നു. അര മണിക്കൂർ ആയിരുന്നു എനിക്ക് അനുവദിച്ച സമയം. കഥ കേട്ടപ്പോൾ കൃത്യമായി ഒരു മറുപടി പറഞ്ഞില്ല. കഥ പൂർത്തിയായി കേട്ട് ഇഷ്ടപെട്ടാൽ ചെയ്യാം എന്ന് ഞാൻ പറഞ്ഞു. ആറ് മാസം കൊണ്ട് കഥ പൂർത്തിയിയാക്കി. എന്നാൽ പിനീട് കഥ പറയാൻ എനിക്ക് ഒരു അവസരം കിട്ടിയില്ല.

എനിക്ക് വേണ്ടി പലരും ലാലിനോട്ട് ഇക്കാര്യം സൂചിപ്പിച്ചു. എന്നാൽ ലാൽ ഒഴിഞ്ഞുമാറി. ആന്റണി പെരുമ്പാവൂരുമായി സംസാരിക്കാൻ താല്പര്യമില്ല. ഇവരൊക്കെയാണോ എന്റെ സിനിമയിൽ തീരുമാനം എടുക്കേണ്ടത് ? എനിക്ക് പോകാൻ പറ്റാത്ത ഇടം ആണെങ്കിൽ ഞാൻ ഇനി അതിനെ ശ്രമിക്കില്ല. എന്നെ നിഷേധിക്കുന്നിടത്തും, എന്നോട് മുഖം തിരിക്കുന്നിടത്തും ഞാൻ പോകാറില്ല. എന്റെ ഇത്തരം നിലപാടുകൾ കാരണം നഷ്ടങ്ങൾ ഒരുപാട് സംഭവിച്ചിട്ടുണ്ട്. മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്, പക്ഷെ എന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കികൊണ്ട് ജീവിക്കാൻ എനിക്ക് സാധിക്കില്ല. അത്തരത്തിൽ ഒരു ജീവിതം ദുരന്തമാണ്.

ലാലിനെ എന്നെ ആവശ്യം ഉണ്ട് എന്ന് തോന്നുമ്പോൾ എന്റെ അടുത്തേക്ക് വരാം. ആവശ്യം ഉണ്ടാകില്ല എന്ന് അറിയാം. പ്രതീക്ഷിക്കുന്നു ഇല്ല. എനിക്കും പരാചയങ്ങളും, വിജയങ്ങളും, പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവർക്ക് അത് വിഷമമാണോ എന്ന് എനിക്ക് അറിയില്ല.

സിബി മലയിലിന്റെ വാക്കുകൾ ആയിരുന്നു അഭിമുഖത്തിൽ, അദ്ദേഹം ഒരുപാട് ആഗ്രഹിച്ച ഒന്നായിരുന്നു ദശരഥത്തിന്റെ രണ്ടാം ഭാഗം ഒരുക്കുക എന്നത്. അത് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടും ഉണ്ട്. എന്നാൽ ഇത് ഇവിടെ നിരസിക പെടുമ്പോൾ, ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തി കഴിഞ്ഞു. മോഹൻലാൽ ചെയ്തത് മോശമായിപ്പോയി എന്ന വാക്കുകളുമായി നിരവധിപേർ സോഷ്യൽ മീഡിയയിൽ മന്റുകളിലൂടെ അറിയിക്കുന്നു ഉണ്ട്.

Comments are closed.