Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മലയാള സിനിമ തന്നെ അടുത്ത ലെവലിലേക്ക് മാറും കാരണം മോഹൻലാൽ തന്നെ !

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ഒരു ചിത്രം തന്നെ ആയിരിക്കും ബറോസ്. ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു വിസ്മയം തന്നെയാണ് മോഹൻലാൽ എന്ന സംവിധായകനിലൂടെ നമ്മൾ മലയാളികളിലേക്ക് എത്താൻ പോകുന്നത്. മലയാള സിനിമയിൽ ഇന്നുവരെ നിർമിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റിലാണ് ബറോസ് എത്തുന്നത്.

ചിത്രീകരണത്തിനായി മികച്ച സാങ്കേതിക വിദ്യ തന്നെ നിർമാണം സങ്കം ഒരുക്കിയിരുന്നു. മലയാള സിനിമയിലെ തന്നെ വലിയൊരു മാറ്റത്തിനുള്ള തുടക്കം ആയിരിക്കും ഈ ചിത്രം എന്നാണ് മോഹൻലാൽ കഴിഞ്ഞ ദിവസം ദുബായിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ഇതുവരെ നമ്മൾ കണ്ടില്ലാത്ത ഒരുപാട് പ്രത്യേകതകൾ ഉള്ള ചിത്രമായിരിക്കും ഇത്. സിനിമ മാറിക്കൊണ്ടിരിക്കുകയാണ്, ആ മാറ്റത്തിനോടൊപ്പം ഞങ്ങളും പങ്കുചേരുകയാണ്, അതിന്റെ ഭാഗമായാണ് ആശിർവാദ് സിനിമാസിന്റെ പുതിയ ഓഫീസിൽ ഗൾഫിൽ ആരംഭിച്ചത്.

OTT യിലൂടെ സിനിമകൾ റിലീസ് ചെയ്യുന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. കോവിഡ് സമയത്ത് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്താ വ്യക്തി ഞാനാണ്. ഒരുപാട് റിസ്ക് എടുത്തുകൊണ്ടാണ് മോഹൻലാൽ കോവിഡ് സമയത് സിനിമ ചെയ്തത്. സിനിമയിൽ പലർക്കും ജോലി ഇല്ലായിരുന്നു, അവർക്കുവേണ്ടി കൂടിയാണ് താൻ ഒരുപാട് റിസ്ക് എടുത്തതും സിനിമ ചെയ്തത് എന്നും മോഹൻലാൽ പറഞ്ഞു.

Comments are closed.