മോഹൻലാലിന് എല്ലാം അറിയാം ഇതിനെക്കുറിച്ച് അതോണ്ട് തന്നെ ഈ സർപ്രൈസും

മലയാളികളുടെ പ്രിയതാരം ആണ് ജയസൂര്യ, അദ്ദേഹത്തിന്റെ മികച്ച അഭിനയ മുഹൂർത്തകളുള്ള നിരവതി സിനിമകൾ വലിയ ഒരു വിജയം തന്നെ ആയിരുന്നു , എന്നാൽ ജയസൂര്യയുടെ പിറന്നാളാണ് ഇന്ന്. രാവിലെ മുതൽ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാൽ ജയസൂര്യക്ക് നൽകിയ ആശംസയാണ് ശ്രദ്ധനേടുന്നത്. പിറന്നാൾ ആശംസയ്ക്ക് ഒപ്പം ജയസൂര്യയുടെ ‘കത്തനാർ’ എന്ന സിനിമയ്ക്ക് ആശംസയും മോഹൻലാൽ നൽകുന്നുണ്ട്. ഒരു ഫോട്ടോയൊപ്പം ആണ് മോഹൻലാൽ ആശംസ അറിയിച്ചത്. ‘കത്തനാർ’ സിനിമയുടെ പോസ്റ്ററെന്നോണം പുറത്തിറക്കിയ ഫോട്ടോയിൽ ഹാപ്പി ബർ‍്ത്ത് ഡേ ജയസൂര്യ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ മോഹൻലാലിന് നന്ദി അറിയിച്ച് ജയസൂര്യയും കമന്റ് ചെയ്തിട്ടുണ്ട്.

2021ൽ പ്രഖ്യാപിച്ച ജയസൂര്യ ചിത്രമാണ് കത്തനാർ. കടമറ്റത്ത് കത്തനാരുടെ വേഷത്തിലാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. ‘ഹോം’ സംവിധായകൻ റോജിൻ തോമസ് ആണ് ഈ കത്താനാരുടെയും സംവിധായകൻ. ഇന്ത്യൻ സിനിമയിലെ ആദ്യ വെർച്വൽ പ്രൊഡക്ഷൻ ആണ് ചിത്രമെന്ന് അണിയറക്കാർ പറയുന്നു. ഏഴ് ഭാഷകളിലാവും ചിത്രം തിയറ്ററുകളിലെത്തുക. ശ്രീ ഗോകുലം മൂവീസിൻറെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക , .https://youtu.be/eF7HHpREZTk