Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

സീത രാമം ഹിന്ദിയിൽ ബോയ്‌ക്കോട് ഭീഷിണി

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന സീതാ രാമം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ആദ്യ ദിനം 5.25 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രിമിയര്‍ ഷോകള്‍ യു.എസില്‍ ആരംഭിച്ചിരുന്നു.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. ചിത്രം പോയറ്റിക്ക് ലൗ സ്റ്റോറിയാണ് എന്നായിരുന്നു ചിത്രം കണ്ട പ്രേക്ഷകരുടെ പ്രതികരണം. സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി റീലീസിന് മുമ്പ് വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. . എന്നാൽ ഇപ്പോൾ ബോളിവുഡിൽ റിലീസ് ചെയ്യാൻ ഇരുന്ന ചിത്രത്തിന് ബോയ്ക്കോട്ടേഡ്‌ ഭീഷിണി എന്നാണ് പറയുന്നത് , എന്നാൽ ഈ അടുത്ത് ആണ് ഹിന്ദി റിലീസ് ചെയ്യാൻ ഇരുന്ന ചിത്രത്തിന് ഇങ്ങനെ ഉണ്ടായതു ,

Comments are closed.