Latest news and updates

മലയാളത്തിൽ ഓണം റിലീസുമായി ഈ സിനിമകൾ

ഓണകാലം സിനിമാക്കാലം കൂടിയാണ്. മലയാളികളുടെ ഓണാഘോഷത്തിന്റെ ഭാഗമാണ് സിനിമ കാണുക എന്നതും. കോവിഡ് പ്രതിസന്ധിയൊക്കെ ഒഴിഞ്ഞു വരുന്ന ഈ ഓണക്കാലത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമ ലോകം കാത്തിരിക്കുന്നത്. എന്നാൽ ഓണം റിലീസ് ആയി ചിത്രങ്ങൾ റിലീസ് ചെയ്യാൻ എത്തുന്ന സിനിമകൾ ചെറുതൊന്നുമല്ല , വലിയ ചിത്രങ്ങൾ തന്നെ ആണ് , എന്നാൽ ചില സിനിമകൾ ഓണം റിലീസ് ചെയ്യൻ എന്ന് പറഞ്ഞട്ടും ഇപ്പോളും ചിത്രത്തിന്റെ റിലീസിംഗ് തീയതി തന്നെ തീരുമാനിച്ചിട്ടില്ല , എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാൽതു ജാൻവർ.

ചിത്രം സെപ്തംബർ 2 നു തീയറ്ററുകളിൽ എത്തും. ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കുമ്പളങ്ങി നെെറ്റ്സ് ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് പാൽതു ജാൻവർ. അതുപോലെ താന്നെ നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത് , പൃഥ്വിരാജ് നായകനാവുന്ന ഗോൾഡ് , അതുപോലെ തന്നെ ഒരു തെക്കൻ തല്ലുകേസ് ,നിരവധി ചിത്രങ്ങൾ ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.