മോഹൻലാൽ UAEയിൽ എത്തിയപ്പോൾ മുതൽ വമ്പൻ പ്രോജക്ടുകൾ ഓൺ ആയി

ആശിർവാദ് സിനിമാസ് ദുബൈയിൽ പുതിയ ഓഫീസ് ആരംഭിച്ചു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പറക്കുന്നത് അതിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പറന്നത് ആണ് . യുഎഇയിലെ സിനിമാ വിതരണ കമ്പനിയായ ഫാർസ് സിനിമാസുമായി കൈകോർത്താണ് ആശിർവാദ് പ്രവർത്തിക്കുക. പ്രവർത്തനം അന്താരാഷ്‌ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുമ്പോൾ ദുബൈ ആയിരിക്കും പ്രധാന കേന്ദ്രം. ദുബൈ ഓഫീസ് ഉദ്ഘാടനം ചെയ്തതിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ച് മോഹലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു വമ്പൻ പ്രോജക്ട് വരുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു , വൃഷഭ’ എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നതെന്നും ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണെന്നും മോഹൻലാൽ പറഞ്ഞു. ​ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ‘വൃഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസിനൊപ്പം മറ്റ് ചിലരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. ചിത്രം സൈൻ ചെയ്തുവെന്നും അതിന് വേണ്ടിയാണ് ദുബൈയിൽ വന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. ആശീർവാദിന്റെ ഒരു കമ്പനി ദുബൈയിൽ ആരംഭിച്ചുവെന്നും താരം അറിയിച്ചു. അതേസമയം, റാം എന്ന ചിത്രമാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കൊവിഡ് കാലത്ത് മുടങ്ങിപ്പോയ ചിത്രമാണ് ഇത്. ദൃശ്യം 2, ട്വൽത്ത് മാൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജേസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് റാം.

തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂർ, രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മോൺസ്റ്റർ, എലോൺ, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യൻറെയും വിവേകിൻറെയും ചിത്രങ്ങൾ എന്നിങ്ങനെ നിരവധി പ്രോജക്റ്റുകളാണ് മോഹൻലാലിൻറേതായി പുറത്തുവരാനിരിക്കുന്നത്. ആശിർവാദ് സിനിമാസ് ദുബൈയിൽ എത്തിയതും ആയി ബന്ധപെട്ടു നിരവധി പ്രോജെക്ടകളുടെ പ്രഖ്യാപനങ്ങൾ ആണ് ഉണ്ടായിരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,