ദുൽഖറിൻ്റെ ആ വരവിനായി കങ്കണയും കാത്തിരിക്കുന്നു

ദുൽഖർ സൽമാന്റേതായി അടുത്തിടെ പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘സീതാ രാമം’. റിലീസ് ദിവസം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. തെന്നിന്ത്യൻ ഭാഷാ പതിപ്പുകളിൽ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് ചിത്രം നേടി കഴിഞ്ഞു. രശ്മിക മന്ദാനയും മൃണാൾ താക്കൂറും നായികമാരായി എത്തിയ ചിത്രം ദുൽഖർ സൽമാനെ പാൻ ഇന്ത്യൻ താരമായി ഉയർത്തുന്നതിൽ വലിയൊരു പങ്കുവഹിച്ചു കഴിഞ്ഞുവെന്ന് നിസംശയം പറയാനാകും. നിലവിൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ. ചിത്രത്തിൽ മൃണാൾ താക്കൂറിന്റേത് മികച്ച പ്രകടനമായിരുന്നുവെന്ന് കങ്കണ പറഞ്ഞു.

സിനിമയുടെ ഹിന്ദി പതിപ്പ് കാണാനായി കാത്തിരിക്കുകയാണെന്നും കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.’അതിശയകരമായ പ്രകടനത്തിന് മൃണാൾ താക്കൂറിനും സീതാ രാമത്തിന്റെ മികച്ച വിജയത്തിന് മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ, ഹിന്ദി പതിപ്പ് കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു’ എന്നാണ് കങ്കണ കുറിച്ചത്. വലിയ ഒരു കളക്ഷൻ തന്നെ ആണ് ഈ ചിത്രത്തിന് നേടിയത് തെന്നിന്ത്യൻ ഭാഷകളിൽ സീതാ രാമം റിലീസ് ചെയ്ത് ഒരുമാസത്തിന് ഇപ്പുറമാണ് ഹിന്ദി പതിപ്പ് പുറത്തിറക്കാൻ അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. ഡോ. ജയന്തിലാല്‍ ഗാഡയുടെ പെന്‍ സ്റ്റുഡിയോസ് ആണ് ചിത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 2 മുതൽ ചിത്രം ബോളിവുഡ് തിയറ്റുകളിൽ റിലീസ് ചെയ്യും.കൂടുതൽ അറിയാൻ വീഡിയോ കാണുക ,