അറിയാതെ കൈയടിച്ച് പോകും മമ്മൂട്ടിയെ ഇന്ദ്രൻസ് പറ്റിച്ച സംഭവം

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രൻസ്. തലമുറ വ്യത്യാസമില്ലാതെയാണ് അദ്ദേഹത്തെ നെഞ്ചിലേറ്റിയത്. കോമഡി വേഷങ്ങളിലൂടെയാണ് സിനിമയിലെത്തിയ നടനെ അപ്രധാനമായ റോളുകളിൽ കാലങ്ങളോളം സിനിമ തളച്ചിട്ടു. ഈ അടുത്ത കാലത്താണ് അദ്ദേഹത്തിലെ പ്രതിഭയെ മലയാള സിനിമ പരിഗണിച്ചത്. ഹാസ്യകഥാപാത്രഹങ്ങൾക്കൊപ്പം ശക്തമായ കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമെന്ന് താരം തെളിയിച്ചു. അഞ്ചാംപാതിരയും ഹോമും ഉടലുമൊക്കെ അത് അടിവരയിടുന്നുണ്ട്. സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് നിന്നാണ് ഇന്ദ്രൻസ് സിനിമ അഭിനയത്തിലേക്ക് എത്തുന്നത്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ആദ്യം അമ്മാവനൊപ്പം തയ്യൽക്കാരനായി ജോലി നോക്കിയിരുന്ന ഇന്ദ്രൻസ്. അതിനിടെ നാടക അഭിനയത്തിലേക്ക് കടന്നിരുന്നു. പിന്നീട് ദൂരദർശനിലെ സീരിയലിലൂടെ മിനി സ്ക്രീനിലും പിന്നീട് ബിഗ് സ്‌ക്രീനിലേക്കും എത്തുകയായിരുന്നു അദ്ദേഹം. നിരവധി ചിത്രങ്ങളിൽ വസ്ത്രാലങ്കാര സഹായിയായി ഇന്ദ്രൻസ് പ്രവർത്തിച്ചിട്ടുണ്ട്.

അങ്ങനെ ഒരിക്കൽ മമ്മൂട്ടി നായകനായ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ച് നടന്ന ഒരു രസകരമായ സംഭവം ഇന്ദ്രൻസ് ഒരിക്കൽ പങ്കുവക്കുകയുണ്ടായി. മമ്മൂട്ടിയെ പറ്റിച്ചതാണ് സംഭവം. കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോഴാണ് ഇന്ദ്രൻസ് വർഷങ്ങൾക്ക് മുൻപ് നടന്ന രസകരമായ സംഭവം പറഞ്ഞത്.ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയയാണ് അദ്ദേഹം മമ്മൂട്ടിയെ പറ്റിച്ച കഥ പറഞ്ഞത്. മനപൂർവം പറ്റിച്ചതല്ലെന്നും സാഹചര്യം കൊണ്ട് സംഭവിച്ചതാണെന്നും പറഞ്ഞാണ് ഇന്ദ്രൻസ് സംഭവം വിവരിച്ചത്. മമ്മൂക്ക ഇത് മറന്നു വരുകയാണ് വീണ്ടും ഓർമ്മിപ്പിക്കല്ലേ എന്നും ഇന്ദ്രൻസ് പറഞ്ഞു. ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ.കൂടുതൽ അറിയാൻ വീഡിയോ കാണുക