ആരാധകരെ ഞെട്ടിച്ച റിലീസ് അപ്ഡേറ്റുകൾ! ഇനി എല്ലാം ഒരുമിച്ചു എത്തുന്നു ഓണം റിലീസ് ആയി

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വലിയ നിയന്ത്രണങ്ങളില്ലാതെ ഓണം ആഘോഷിക്കുന്ന മലയാളികൾ ആഹ്ലാദ തിമിർപ്പിലാണ്. സിനിമ ആസ്വാദകർക്ക് പ്രതീക്ഷ നൽകുന്ന വിധത്തിൽ തീയറ്ററുകളിൽ വിജയം കൊയ്യുകയാണ് മലയാള ചിത്രങ്ങളും. മലയാളികളുടെ ഓണക്കാലം കളർഫുളാക്കാൻ ഒരുപിടി ചിത്രങ്ങൾ തീയറ്ററുകളിൽ എത്തുന്നുണ്ട്.

ഫഹദ് ഫാസിൽ,ദിലീഷ് പോത്തൻ, ശ്യാം പുഷ്‌ക്കർ എന്നിവരുടെ ഉടമസ്ഥതയിലുളള ‘ ഭാവന സ്റ്റുഡിയോസ്’ നിർമ്മിക്കുന്ന ചിത്രമാണ് പാൽത്തു ജാൻവർ. സംവിധായകൻ കൂടിയായ ബേസിൽ ജോസഫ് പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്യുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധായകൻ സംഗീത് പി രാജനാണ്. ജസ്റ്റിൻ വർഗ്ഗീസ് സംഗീത സംവിധായകനായി എത്തുന്ന ചിത്രത്തിലെ പ്രമോ സോംഗ് ഇതിനോടകം ജനപ്രീതി നേടി കഴിഞ്ഞു. സെപ്തംബർ 2 ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രേണു, എഡിറ്റിങ്ങ് കിരൺ ദാസ് എന്നിവർ നിർവ്വഹിക്കുന്നു.നേരം, പ്രേമം എന്നീ ചിത്രങ്ങൾക്കു ശേഷം അൽഫാൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോൾഡ്’ .

സുപ്രിയ മോനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രിത്വിരാജും നയൻതാരയുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അൽഫാൺസ് പുത്രൻ തന്നെ തിരക്കഥയും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്ന ചിത്രം സെപ്തംബർ 8ന് പ്രദർശനത്തിന് എത്തും. ടീസറിൽ നിന്ന് പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യം തോന്നിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രാജേഷ് മുരുകേശനാണ്. അജ്മൽ അമീർ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ആനന്ദ് സി ചന്ദ്രൻ, വിശ്വജിത്ത് ഒടുക്കത്തിൽ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എന്നാൽ ഈ ചിത്രം ഓണം റിലീസ് ആയി ഉണ്ടാവില്ല എന്നാണ് പറയുന്നത് , ആറാട്ടുപ്പുഴ വേലായുധ പണിക്കരുടെ

ജീവിതത്തെ അടിസ്ഥാനമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയാണ് ‘പത്തൊൻമ്പതാം നൂറ്റാണ്ട്’ . സിജു വിൽസൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, അലൻസീർ, സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രം സെപ്തംബർ 8ന് തീയറ്ററുകളിൽ എത്തും. ചിത്രത്തിലെ ഗാനങ്ങൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകിയപ്പോൾ പശ്ചാത്തല സംഗീതം ഒരുക്കിയത് സന്തോഷ് നാരായണനാണ്.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഡബ് ചെയ്തും ചിത്രം പ്രദർശനത്തിന് എത്തുന്നു. ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷനാണ്.എന്നി ചിത്രങ്ങൾ കുടുത്ത മാറ്റ് ഭാഷയിൽ നിന്നും ചിത്രങ്ങൾ വരുന്നു എന്ന വാർത്തകളും വരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,