സീതാരാമത്തിന് ബോളീവുഡില്‍ നിന്നും റെക്കോര്‍ഡ് കലക്ഷന്‍ ! Sita Ramam has a record collection from Bollywood

തെന്നിന്ത്യയിലെ വൻ വിജയത്തിന് ശേഷം ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമാകുന്ന ‘സീതാ രാമം’ ഹിന്ദി പതിപ്പ് റിലീസിന്. സെപറ്റംബർ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. റിലീസ് തിയതി ദുൽഖർ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. (Sita Ramam has a record collection from Bollywood)

പെൻ സ്റ്റുഡിയോസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുക. ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ആഗോള തലത്തിൽ 70 കോടിക്ക് മുകളിലാണ് സീതാ രാമത്തിന്റെ ഇത് വരെയുള്ള കളക്ഷൻ. മികച്ച ഓപ്പണിങ് നേടിയ ചിത്രം രണ്ടാം വാരത്തിൽ തന്നെ 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു.

ഇന്ത്യയിൽ നിന്നും 52 കോടിയാണ് ഇത് വരെ നേടിയത്. ദുൽഖർ സൽമാൻ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. നടൻ തന്നെയാണ് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ ഡബ്ബ് ചെയ്തിരിക്കുന്നതും. മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത്, തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .വലിയ ഒരു പ്രതികരണം ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക.