ഇതുവരെയും ഇവർ ഇത് പഠിച്ചില്ലല്ലോ ! മോഹൻലാലും ആന്റണി പെരുമ്പാവൂരും ഇത് കേൾക്കണം ! – Mohanlal and Antony Perumbavoor must listen to this

കഴിഞ്ഞ ഏതാനും നാളുകളായി സിനിമാലോകത്തെ പ്രധാന ചർച്ച വിഷയം പാൻ ഇന്ത്യൻ സിനിമയെ കുറിച്ചാണ്.. എങ്ങിനെ ഒരു പാൻ ഇന്ത്യൻ ചിത്രം ഉണ്ടാക്കാം എന്ന് തന്നെയാണ് എല്ലാവരും ചർച്ചയാക്കികൊണ്ടിരിക്കുന്നത്. എന്നാൽ പാൻ ഇന്ത്യൻ ചിത്രത്തിന് വേണ്ട പ്രധാന ഘടങ്ങളെ കുറിച്ച് ലാലേട്ടനോട് ഒരു പ്രേക്ഷകൻ സൂചിപ്പിച്ച ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.(Mohanlal and Antony Perumbavoor must listen to this)

മലയാള സിനിമയിൽ നിന്നും മികച്ച ഒരു പാൻ ഇന്ത്യൻ ചിത്രം വരാൻ പോവുകയാണ്. നിരവധി ചിത്രങ്ങൾ പാൻ ഇന്ത്യൻ സ്റ്റൈലിൽ പുറത്ത് ഇറങ്ങി എങ്കിലും പ്രതീക്ഷിച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ലാലേട്ടനും ആന്റണി പെരുമ്പാവൂരും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്നാണ് ഈ പ്രേക്ഷകൻ പറയുന്നത്.

പാൻ ഇന്ത്യൻ എന്ന പേരിൽ വലിയ പ്രേക്ഷക പിന്തുണ നേടിയ സിനിമകളുടെ പേരുകൾ നോക്കുക. ബാഹുബലി, ദി ബിഗിനിംഗ്, kgf , പുഷ്പ ദി റേസ്, RRR എന്നിങ്ങനെ എല്ലാം ഇംഗ്ലീഷ് കലർന്ന പേരുകൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സിനിമ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ബുക്ക് മൈ ഷോയിലൂടെയാണ്. ഒരു സിനിമ കാണണോ എന്നത് തന്നെ ബുക്ക് മൈ ഷോ റേറ്റിംഗ് നെ യും ലൈകുകളെയും അടിസ്ഥാനപ്പെടുത്തിയാണ് പലരും തീരുമാനിക്കുന്നത്.

ഈ സാഹചര്യത്തിൽ പരമാവധി ലൈക്കുകൾ ഉള്ള സിനിമകൾക്ക് കൃത്യമായി അതിന്റെ നേട്ടവും തീയേറ്ററുകളിൽ നിന്നും, ലഭിക്കാറും ഉണ്ട്. അതിനുള്ള എളുപ്പവഴി കൂടിയാണ് എല്ലാ ഭാഷയിലും ഒരേ ഒരു പേര് എന്നത്. ഇങ്ങനെ ചെയ്താൽ ബുക്ക് മൈ ഷോയിൽ നിന്ന് ഒരുപാട് ലൈക്കുകൾ ലഭിക്കും. കുറുപ്പിന്റെ കാര്യത്തിലും, സീതാരാമത്തിന്റെ കാര്യത്തിലും ഉണ്ടായ നേട്ടങ്ങളുടെ പ്രധാന കാരണം ഇതാണ്. മലയാളികൾ ദുൽഖറിനെ ഇഷ്ടപെടുന്നതുകൊണ്ട് ഒരുപാട് ലൈക്കുകൾ ആദ്യ ദിനം തന്നെ ലഭിക്കും ഒരേ പോസ്റ്റർ തന്നെ എല്ലാ ഭാഷയിലും ഉള്ളതിനാൽ മറ്റുള്ളവരും റേറ്റിംഗ് നോക്കി സിനിമ കാണാനായി പോകും. ഇത് സിനിമയുടെ കളക്ഷൻ റെക്കോർഡുകൾക്ക് ഉപകാരപ്രദമാകും.

മരക്കാർ എന്ന ചിത്രത്തിന് പല ഭാഷകളിൽ പല ടൈറ്റിൽ നൽകിയത് മറ്റു ഭാഷകളിൽ ചിത്രത്തിന് പ്രേക്ഷക പിന്തുണ ലഭിക്കാത്തതിന് കാരണമായി എന്നും ഈ പ്രേക്ഷകൻ അഭിപ്രായപ്പെട്ടു. ചെറിയ ഒരു ശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ പാൻ ഇന്ത്യൻ തലത്തിൽ ചിത്രത്തിന് വലിയ റീച് ലഭിച്ചേനെ എന്നും പ്രേക്ഷകൻ പറഞ്ഞു.അടുത്ത ചിത്രങ്ങളിൽ പാൻ ഇന്ത്യൻ ചിത്രങ്ങൾ നിർമിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഈ കാര്യം ഒന്ന് ശ്രദ്ധിക്കേണ്ടതാണ്.